HOME
DETAILS

അംബേദ്കര്‍ കോളനിയിലെ അയിത്തപ്രശ്‌നം; സര്‍ക്കാരിന്റെ അവഗണനക്കെതിരേ നിയമ പോരാട്ടം നടത്തും: എം. ഗീതാനന്ദന്‍

  
backup
June 16 2017 | 22:06 PM

%e0%b4%85%e0%b4%82%e0%b4%ac%e0%b5%87%e0%b4%a6%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%af-3

 

ഗോവിന്ദാപുരം: അംബേദകര്‍ കോളനിയില്‍ ചക്ലിയ വിഭാഗങ്ങള്‍ക്ക് കുടിവെള്ളത്തിലും വികസനത്തിനും നേരിടുന്ന പ്രശ്‌നത്തില്‍ സക്രിയമായി ഇടപെടാതെ താമസിപ്പിച്ച തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ ജില്ലാ കലക്ടര്‍ക്കുവരെ വീഴ്ച്ചപറ്റിയതായും ഇതിനെതിരേ ദേശീയതലത്തില്‍ പ്രക്ഷോഭസമരവും ചക്ലിയര്‍ക്ക് നീതിതേടിയുള്ള നിയമപോരാട്ടവും നടത്തുമെന്ന് ഭൂഅധികാര സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു. അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപെട്ടിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന ദലിതുകളോടുള്ള ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാറിനും വകുപ്പുകള്‍ക്കും വീഴ്ച്ചപറ്റി.
മാധ്യമങ്ങളില്‍ വന്നതിനേക്കാള്‍ ഭീതിതമായ അനുഭവങ്ങളാണ് നേരില്‍വന്നപ്പോള്‍ കണ്ടറിഞ്ഞത്. ചായക്കടയിലും കുടിവെള്ളടാപ്പുകളിലും ജാതി വേര്‍തിരിവ് ഭരണഘടന നല്‍കിയ സ്വാതന്ത്രത്തിനുള്ള കടുത്ത വിലക്കാണ്.
ചക്ലിയ വിഭാഗത്തില്‍പെട്ട കോളനിയിലെ അമ്മമാര്‍ക്ക് വാര്‍ധക്യ പെന്‍ഷനും വിധവാ പെന്‍ഷനും തടയപെടുന്നതും കടുത്ത ജാതീവിവേചനം തന്നെയാണ്. പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ച്ഗൗരവതരത്തിലുള്ള കേസുകള്‍ ഇതുവരെ പൊലിസ് മുതലമട പഞ്ചായത്തിലെ അതിര്‍ത്തി കോളനികളില്‍നിന്ന് എടുത്തിട്ടില്ല. ഇത് കടുത്ത ജാതിവിവേചനം പൊലിസിലും നിലനില്‍ക്കുന്നതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിലെ ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടനകള്‍ ഉത്തരേന്ത്യയിലെ ഠാക്കൂര്‍ സമുദായങ്ങള്‍ ദലിതുകളെ ഭീഷണിപെടുത്തുന്നതിന്റെ സമാനരീതിയിലാണ് അംബേദ്കര്‍ കോളനിയിലെ ചക്ലിയസമുദായത്തെ ഭീതിയിലാക്കിയിരിക്കുന്നത്. ഇതിന് പൊലിസും കൂട്ടുനില്‍ക്കുന്നു. ദലിതുകള്‍ മരിച്ചാല്‍ ശവ സംസ്‌കാരത്തിനുള്ള ശ്മശാനം പോലും സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ട് കഴിഞ്ഞും കണ്ടെത്തുവാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഇതിനെതിരേ ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണ മുന്നണി സംസ്ഥാന സെക്രട്ടറി കെ. മായാണ്ടി, ആര്‍.എം.പി സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്, തൃശൂര്‍ ജില്ലാ കണ്‍വീനര്‍ ഭഗത് സിങ്, അംബേദ്കര്‍ സാംസ്‌കാരികവേദി കണ്‍വീനര്‍ രാജന്‍പുലിക്കോട് സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago