HOME
DETAILS

പകര്‍ച്ചപ്പനി: കുടപ്പനക്കുന്ന് കലക്ടറേറ്റില്‍ അടിയന്തര യോഗം

  
backup
June 16 2017 | 22:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%95%e0%b5%8d


പേരൂര്‍ക്കട: തിരുവനന്തപുരം ജില്ലയില്‍ പകര്‍ച്ചപ്പനിയും മാരകമായ ഡങ്കിപ്പനിയും അപൂര്‍വമായി എച്ച്1 എന്‍1 പനിയും പടരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട മേഖലയിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ നടന്നു.
പകര്‍ച്ചപ്പനി അധികമായ വെങ്ങാനൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, കരകുളം, വിളപ്പില്‍, വിളവൂര്‍ക്കല്‍, കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ പനി തടയുന്നതിന് സ്വീകരിച്ച നടപടികള്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കാന്‍ കളക്ടര്‍ എസ്. വെങ്കടേസപതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദേശിച്ചു. പകര്‍ച്ചപനി തടയാന്‍ തിരുവനന്തപുരം നഗരസഭ സ്വീകരിച്ച പ്രതിരോധ മാര്‍ഗങ്ങളുടെ റിപ്പോര്‍ട്ടും രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ നഗരസഭാ സെക്രട്ടറിയോടും ജില്ലയിലെ മറ്റ് പഞ്ചായത്തുകളില്‍ പകര്‍ച്ചപനി തടയാന്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭ്യമാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവരോടും കളക്ടര്‍ ആവശ്യപ്പെട്ടു.
മണ്‍സൂണ്‍ ഇടവേളകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കാനും വേണ്ട പ്രതിരോധ പ്രവര്‍നത്തങ്ങള്‍ വേഗത്തിലാക്കാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് കളക്ടര്‍ ആവശ്യപ്പെട്ടു. മാലിന്യം ഉറവിടത്തില്‍തന്നെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഓരോ വാര്‍ഡിന്റെയും ചുമതല ഒരു അങ്കണവാടി ഉദ്യോഗസ്ഥയെ ഏല്‍പിക്കും. വാര്‍ഡിലെ 25 വീടുകള്‍ക്ക് ഒരു സന്നദ്ധപ്രവര്‍ത്തക,പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ ചെയ്യും. ഉറവിടമാലിന്യ നിര്‍മാര്‍ജനത്തിന് കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കും. വിദ്യാലയങ്ങളില്‍ എല്ലാ വെള്ളിയാഴ്ചയും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും കര്‍ശനമായും ഡ്രൈഡേ ആചരിക്കണം. മണ്‍സൂണ്‍മഴ കുറഞ്ഞ സാഹചര്യത്തില്‍ പരമാവധി മഴവെള്ളസംഭരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും കളക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇതിനായി വിവിധതരം തടയണകള്‍ നിര്‍മിക്കണം. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കൃത്യമായി പ്രതിരോധ മരുന്നുകള്‍ നല്‍കാനും കൈഉറകളും മറ്റ് സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  22 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  22 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  22 days ago