വീട്ടമ്മയ്ക്കും മകനും മര്‍ദനം; ഒരാള്‍ അറസ്റ്റില്‍
വെഞ്ഞാറമൂട്: മദ്യശാലയ്ക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വീട്ടമ്മയെയും മകനെയും മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
വെഞ്ഞാറമൂട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ച് പ്രതികളില്‍ ഒന്നാം പ്രതിയായ മാങ്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ സുനി(29) ആണ് അിറസ്റ്റലായത്. മാങ്കുഴി സബീര്‍ഷാ മന്‍സിലില്‍ ജുനൈദ(47) മകന് സബീര്‍ഷാ(22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ വീടിനു സമീപം വാഹനം കാത്തു നില്‍ക്കുന്നതിടെ കേസിലെ പ്രതികള്‍ ജുനൈദയെ തലമുടിക്കു കുത്തിപ്പിടിച്ച് നിലത്തിട്ടു ചവിട്ടുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതു കണ്ട് തടസ്സം പിടിക്കാന്‍ ചെന്ന മകനെയും ക്രൂരമായി മര്‍ദിച്ച് പരിക്കേല്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ അക്രമികളില്‍ നിന്നും രക്ഷിച്ച് കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും വെഞ്ഞാറമൂട് പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസെത്തി മൊഴി രേഖപ്പെടുത്തി സംഭവത്തില്‍ കേസെടുക്കുകയും ഇന്നലെ മാങ്കുഴി നിന്നും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് മാങ്കുഴില് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നര മാസം മുന്‍പ് വെമ്പായത്തിന് സമീപം ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല മാങ്കുഴിയിലെക്ക് മാറ്റി. ഇതാണ് മദ്യ ലോബിയുടെ ആള്‍ക്കാരായ പ്രതികള്‍ക്ക് ജുനൈദയെ ആക്രമികളെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. സംഭത്തില്‍ നാട്ടുകാരുടെ ഇടയില്‍ വന്‍ പ്രതിഷേധത്തിനിയാക്കിയിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."