ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നാളെ മുതല്‍: നഷ്ടപരിഹാരം സമയ ബന്ധിതമായി നല്‍കുമെന്ന് ചീഫ് സെക്രട്ടറി
കൊച്ചി: മരട് നഗരസഭയിലെ പുതിയ സെക്രട്ടറി സ്‌നേഹില്‍ കുമാറിനെതിരേ ഭരണസമിതി. നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ സെക്രട്ടറി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആണ് കത്ത് നല്‍കിയത്. ഇതു സംബന്ധിച്ച് ഇന്നു ചേര്‍ന്ന നഗരസഭാ കൗ്ണ്‍സില്‍ യോഗത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാഗ്വോദങ്ങള്‍ ബഹളത്തിലും മുങ്ങി.
മൂന്നു ദിവസം മുന്‍പാണ് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനെ നിയമിച്ചത്. പിന്നാലെ പ്രതിഷേധവുമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരുന്നു. ദൈനംദിന കാര്യങ്ങള്‍ ആര് ചെയ്യണം എന്നതില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയുടെ നിയമനത്തെ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തത്. മരട് നഗരസഭാ സെക്രട്ടറിയെ നീക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. സര്‍ക്കാര്‍ തയാറാക്കിയ കര്‍മ പദ്ധതിയുമായി മുന്നോട്ട് പോകും. സുപ്രിം കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്നും ടോം ജോസ് പറഞ്ഞു. ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
എന്നാല്‍ മരട് നഗരസഭാ മുന്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന് പുതിയ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പറവൂര്‍ നഗരസഭാ സെക്രട്ടറി ആയാണ് നിയമനം. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കാനും നിര്‍ദേശമുണ്ട്. ഇതിനിടെ നഗരസഭ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെതിരെ മരട് നഗരസഭ അടിയന്തര കൗണ്‍സിലില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. യോഗത്തിന്റെ തുടക്കം മുതല്‍ തന്നെ സെക്രട്ടറി എവിടെയാണെന്ന വിമര്‍ശനങ്ങള്‍ അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സെക്രട്ടറി ഇല്ലാതെ കൗണ്‍സില്‍ ചേരാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ പറഞ്ഞതോടെ യോഗം ബഹളമയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."