ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന്
കൊടകര: ആസൂത്രണത്തിലെ പിഴവ് ബസ് സ്റ്റാന്റ് നിര്‍മിച്ചവര്‍ ഏറ്റെടുക്കണമെന്നും മുന്‍ ഭരണ സമിതിയെ പഴിചാരാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. 2005 മുതല്‍ 2010 നവംബര്‍ വരെ പഞ്ചായത്ത് ഭരിച്ചിരുന്ന എല്‍ഡിഎഫ് ഭരണ സമിതിയാണ് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലക്‌സിന്റെ രൂപരേഖയുണ്ടാക്കി നിര്‍മാണം നടത്തിയത്. എല്‍ഡിഎഫ് ഭരണ സമിതിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തികളാണ് ബസ് സ്റ്റാന്റിന് അനുമതി ലഭിക്കാതെ പോയത്. കെട്ടിട നിര്‍മാണത്തിനു വേണ്ടിയുള്ള സ്ഥലം അക്വയര്‍ ചെയ്തതും, ടെണ്ടര്‍ എഗ്രിമെന്റ് ചെയ്തതും നിര്‍മാണ ഉദ്ഘാടനം നടത്തിയതും എല്‍ഡിഫ് ഭരണസമിതിയാണ്. അന്നത്തെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നതും പഞ്ചായത്ത് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് എന്നാണ്. 2009ല്‍ ഡിസ്റ്റിക് പ്ലാനിംഗ് കമ്മിറ്റിയുടെ അനുമതിയും ഈ പേരില്‍ തന്നെയാണ് വാങ്ങിയിട്ടുള്ളത്. ബസ്റ്റാന്റ് കം ഷോപിംഗ് കോംപ്ലക്‌സിന് അനുമതി ലഭിക്കുന്നതിനാവശ്യമായ ചില അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ഉദ്ഘാടനം നടത്തുകയുമാണ് 2010 നവംബറില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് ഭരണസമിതി ചെയ്തത്. അതിനുമുമ്പുള്ള പ്ലാനിങ്ങും നിര്‍മാണ പ്രവൃത്തികളും എല്‍ഡിഎഫ് ഭരണസമിതിയാണ് നടത്തിയതെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ദാസന്‍ പറഞ്ഞു. ഇതെല്ലാം മറച്ചുവെച്ച് പുകമറ സൃഷ്ടിച്ച് ജനങ്ങളെ തറ്റിധരിപ്പിക്കാനാണ് എല്‍ഡിഎഫ് ഭരണ സമിതി ശ്രമിക്കുന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.ശാസ്ത്രീയ നിര്‍മാണ പ്രവൃത്തികള്‍ നടത്താതെ കെട്ടിടം നിര്‍മിച്ചശേഷം അനുമതി ലഭിക്കാത്തതിലുള്ള ജാള്യത മറക്കാനാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണസമിതി കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ മേല്‍ പഴിചാരുന്നത്. ഇതിനെതിരെ ഐക്യജനാധിപത്യമുന്നണി കൊടകര മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."