HOME
DETAILS

ചെലവ് ഒരു കോടി രൂപ; കല്ലുവാതുക്കലില്‍ കേരഗ്രാമം പദ്ധതി

  
backup
November 06 2018 | 03:11 AM

%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പ് അനുമതി നല്‍കിയതായി ജി.എസ് ജയലാല്‍ എം.എല്‍.എ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ സമഗ്ര വികസനം നടപ്പാക്കുന്ന പുനര്‍ജ്ജനി ചാത്തന്നൂര്‍ പദ്ധതി മണ്ഡലത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അനുമതി.
ഒരു കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.തെങ്ങ് കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന തരത്തില്‍ തെങ്ങുകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക, ഏകീകൃത കീടനാശിനി ഉപയോഗം പ്രോത്സാഹിപ്പിച്ച് തെങ്ങുകള്‍ രോഗവിമുക്തമാക്കുക, ഏകീകൃത പോഷക പദ്ധതി നടപ്പാക്കുക, മിശ്രവിളകള്‍ പ്രോല്‍സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഉറപ്പാക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക ഇവയാണ് ലക്ഷ്യം.
ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ അവലംബിക്കും. തെങ്ങിന്റെ തടം തുറക്കല്‍, കളകള്‍ നീക്കം ചെയ്യല്‍, പുതയിടല്‍ എന്നീ പരമ്പരാഗത മാര്‍ഗങ്ങള്‍ സ്വീകരിച്ച് മണ്ണിന്റെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.മണ്ണിന്റെ അമ്ലത്വം പരിഹരിക്കാന്‍ കമ്മായം, ഡോളമൈറ്റ് എന്നിവ നല്‍കും. രാസവളങ്ങളും ജൈവവളങ്ങളും കീടനാശിനികളും ശാസ്ത്രീയാടിസ്ഥാനത്തില്‍ വിതരണം ചെയ്യും.
രോഗം ബാധിച്ചതും ഉല്‍പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റും. തെങ്ങുകയറ്റ യന്ത്രങ്ങള്‍ നല്‍കും.
ജൈവവള ഉല്‍പാദന യൂനിറ്റുകള്‍ സ്ഥാപിക്കും. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പൂതക്കുളം, ചിറക്കര ഗ്രാമ പ്പഞ്ചായത്തുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ കേരഗ്രാമം പദ്ധതി കല്ലുവാതുക്കലിലും നടപ്പിലാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago