മഴക്കാല രോഗ പ്രതിരോധ നടപടികളായില്ല: മാടക്കത്തറയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
മാടക്കത്തറ: മഴക്കാലരോഗങ്ങള്‍ തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത ആരോഗ്യവകുപ്പിന്റേയും പഞ്ചായത്ത് അധികൃതരുടേയും അനാസ്ഥയില്‍ പ്രതിഷേധിച്ച് മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ കാലങ്ങളിപ്പോലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം പോലും വിളിച്ചു ചേര്‍ത്തിട്ടില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ അലംഭാവം പുലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. താത്ക്കാലിക ഡോക്ടറുടെ സേവനമാകട്ടെ ഇടയ്ക്ക് മാത്രവുമാണ്. ഇതെത്തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സകള്‍ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് തയ്യാറായത്. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്
ടി. എസ്. മനോജ് കുമാര്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ സുജാത ബാലകൃഷ്ണന്, ജോണ്സണ് മല്ലിയത്ത്, സണ്ണി വെല്ലപ്പള്ളി, - മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ത്രേസ്യ ദേവസ്സി യു. ഐ. എബ്രഹാം, പി. ഡി. വിദ്യാരാജ്, കെ. എ. മത്തായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."