ഇനി പഠിച്ച് ഓണപ്പരീക്ഷ എഴുതാം പാഠപുസ്തക വിതരണം പൂര്‍ത്തിയായി
ഒലവക്കോട്: ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി. ഇനി ഓണപ്പരീക്ഷ പഠിച്ചുതന്നെ എഴുതാം. നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും ഇംഗ്ലീഷ് മീഡിയത്തിലെ ഗണിതശാസ്ത്രം, ഏഴാം ക്ലാസ് മലയാളം മീഡിയത്തിലെ സോഷ്യല്‍ സയന്‍സ് പുസ്തകങ്ങള്‍ ഏതാനും സ്‌കൂളുകളില്‍ കുറവുണ്ടെങ്കിലും അടുത്തു കിട്ടുമെന്നുറപ്പായിട്ടുണ്ട്.
ഈ പുസ്തകങ്ങള്‍ക്കൊപ്പം ഏതാനും തമിഴ്പുസ്തകങ്ങളുടെയും അച്ചടി പുരോഗമിക്കുകയാണ്. അച്ചടിച്ച പുസ്തകങ്ങള്‍ എണ്ണത്തില്‍ കുറവായതു കാരണം ഏതാനും പുസ്തകങ്ങള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എത്തിക്കാനായി.
29 ന് ഓണപ്പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് ഈ പുസ്തകങ്ങളും വിദ്യാര്‍ഥികളുടെ കൈയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു. ആവശ്യത്തിന് പുസ്തകങ്ങള്‍ പ്രിന്റ് ചെയ്താല്‍ ഉടന്‍ വിതരണംചെയ്യും.
ജില്ലയില്‍ 237 സൊസൈറ്റികളില്‍ തപാല്‍ മാര്‍ഗമാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ഒന്നുമുതല്‍ എട്ടാംക്ലാസ് വരെ സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് പാഠപുസ്തകങ്ങള്‍ നല്‍കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എയ്ഡഡ് സ്‌കൂളുകളിലെ യൂനിഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള തുകയും പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."