മെഡി.കോളജില്‍ ഒ.പി ടിക്കറ്റിനും രജിസ്‌ട്രേഷനും നിയന്ത്രണം
കഴിഞ്ഞ ദിവസം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സൂപ്രണ്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്
മുളംകുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയില്‍ ടിക്കറ്റ്, രജിസട്രേഷന്‍ എന്നിവയക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സൂപ്രണ്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. രാവിലെ ഏഴര മുതല്‍ ഒപി ടിക്കറ്റ് വിതരണം തുടങ്ങും. എല്ലാ രോഗികളും പുതിയ ഒപി ടിക്കറ്റ ് എടുക്കുകയും പഴയത് പുതുക്കുകയും വേണം. ജിവനക്കാര്‍ക്ക് വേണ്ടി മാറ്റി വെച്ച കൗണ്ടറിലൂടെ ഒരു ജിവനക്കാരന് രണ്ട് ഒപി ടിക്കറ്റ് മാത്രമെ നല്‍കുകയുള്ളൂ. അതും ജീവനക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ആദിവാസി പ്രമോട്ടര്‍മാര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന നല്‍കണം. അവരെ വരിയില്‍ നിര്‍ത്താന്‍ പാടില്ല. മാത്രമല്ല അംഗപരിമിതര്‍ക്കും ഇത് ലഭ്യമാക്കണം. പക്ഷെ അവര്‍ അംഗപരിമിതര്‍ ആണന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."