പാട്രിയറ്റ് മിസൈല്‍ അടക്കം സഊദിയിലേക്ക് അമേരിക്ക 200 ഗ്രൂപ്പ് സൈന്യത്തെ അയക്കുന്നു
ജിദ്ദ: സഊദിയിലേക്ക് 200 ട്രൂപ്പ് സൈന്യത്തെ അയക്കുമെന്ന് അമേരിക്ക. മിസൈല്‍ വിക്ഷേപണ വാഹനങ്ങളും പ്രതിരോധ സംവിധാനങ്ങളും സൈനിക വിന്യാസത്തിനൊപ്പം സഊദിയിലെത്തും. സഊദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം സഊദിയിലെത്തുന്നത്.
സഊദിയുടെ അഭ്യര്‍ഥന പ്രകാരം പ്രതിരോധ രംഗത്ത് സഊദിക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. 200 ട്രൂപ്പുകളാണ് ഇതിന്റെ ഭാഗമായി സഊദിയിലെത്തുക. മിസൈല്‍ ലോഞ്ചറുകളും പ്രതിരോധ സംവിധാനങ്ങളും ഇതിനൊപ്പമുണ്ടാകും. കോടികള്‍ ചെലവുവരുന്നതാണ് ഓരോ ആയുധങ്ങളും. മിസൈല്‍ വിക്ഷേപണം തിരിച്ചറിയാവുന്ന റഡാറുകളും സ്ഥാപിക്കും. താഡ് സംവിധാനവും സഊദി അമേരിക്കയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍ തടയാനാകുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണിത്.
പ്രതിരോധ സ്വഭാവത്തോടെയുള്ള അമേരിക്കന്‍ സൈനികരേ സഊദിയിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധ മന്ത്രി മാര്‍ക് എസ്പര് കഴിഞ്ഞ ദിവസം സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഊദിയില്‍ പാട്രിയറ്റ് ബാറ്ററിയും റഡാര്‍ സംവിധാനങ്ങളും സൈനികരെയും വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചത്.
കിഴക്കന്‍ സഊദിയില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് സഊദിയുടെ വ്യോമ പ്രതിരോധ ശേഷി ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."