കെട്ടിടം കീഴടക്കാന്‍ എത്തിയ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ ജര്‍മനിയില്‍ അറസ്റ്റില്‍
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ആകാശചുംബികളുടെ നെറുകയില്‍ കയറി ജനസഞ്ചയത്തെ വിസ്മയിപ്പിച്ച ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ ജര്‍മനിയില്‍ അറസ്റ്റിിലായത്.
അലയിന്‍ റോബേര്‍ട്ട് (57) ആണ് ഇന്നലെ ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ 154 മീറ്റര്‍ (500 അടി) ഉയരമുള്ള 42 നില കെട്ടിടത്തിന് മുകളില്‍ കയറിയ ഉടന്‍ അറസ്റ്റിലായത്. അനുമതിയോ, യാതൊരു സുരക്ഷാ മുന്‍കരുതലോ ഇല്ലാതെ കെട്ടിടത്തിന് മുകളില്‍ കയറിയതിനാണ് അറസ്റ്റ്.
അര മണിക്കൂര്‍ ദീര്‍ഘിച്ച പ്രയത്‌നത്തിന് ആയിരങ്ങളാണ് സാക്ഷികളായത്. കെട്ടിടത്തില്‍ ഇഴഞ്ഞുകയറുന്ന കാഴ്ച കാണികളെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. പൊലിസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംഘം എത്തിയാണ് അലയിനെ അറസ്റ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ, ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവര്‍ തുടങ്ങിയ ആകാശ ചുംബികളായ കെട്ടിടങ്ങളില്‍ കയറിയാണ് ഈ ഫ്രഞ്ചുകാരന്‍ മാധ്യമങ്ങളില്‍ ഇടംനേടിയത്.
ഹോങ്കോങ്ങിലെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നിന് മുകളില്‍ കയറി പീസ് ബാനര്‍ പ്രദര്‍ശിപ്പിച്ചും ഇദ്ദേഹം ശ്രദ്ധനേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."