HOME
DETAILS

എന്‍.ടി.പി.സിയുടെ തടയണ നിര്‍മാണം: കുട്ടനാടിന് ഭീഷണിയാകുന്നു

  
backup
November 06 2018 | 03:11 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b0

ഹരിപ്പാട്: അച്ചന്‍കോവിലാറ്റില്‍ പള്ളിപ്പാട് നാലുകെട്ടും കവലയില്‍ കായംകുളം താപ വൈദ്യൂതി നിലയത്തിന്റെ തടയണ നിര്‍മിക്കുവാനുള്ള നീക്കം അന്തിമ ഘട്ടത്തിലേയ്ക്ക്. മഹാപ്രളയത്തെത്തുടര്‍ന്ന് അതിജീവനത്തിനായി കടുത്ത വെല്ലുവിളി നേരിട്ട് പുഞ്ചക്കൃഷി ഇറക്കിയിരിക്കുന്ന കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലകളിലെ ഇരുപത്തയ്യായിരത്തോളം ഏക്കര്‍ വരുന്ന പുഞ്ച-കരിനില കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ വന്‍ തിരിച്ചടിയാവുന്നത്.
ഇക്കുറിയും അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമെന്നു കണ്ടെത്തിയിട്ടുള്ള കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്കും ജനജീവിതത്തിനും കനത്ത ആഘാതമേല്‍പ്പിക്കുന്ന എന്‍.ടി.പി.സിയുടെ ഈ നീക്കം സംസ്ഥാന ജലവിഭവ വകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ബന്ധപ്പെട്ട പള്ളിപ്പാട് പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ്.
കഴിഞ്ഞ ആറു വര്‍ഷത്തോളമായി എന്‍.ടി.പി.സി നാലുകെട്ടും കവലയില്‍ തുടക്കത്തില്‍ ചെറിയ രീതിയില്‍ തുടങ്ങിയ തടയണനിര്‍മാണം കഴിഞ്ഞ വര്‍ഷത്തോടെ നദിയെ ഏതാണ്ട് രണ്ടായി വിഭജിക്കുന്ന രീതിയിലേക്ക് മാറിയിരുന്നു. തടയണനിര്‍മിക്കാതെ തന്നെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജലം സംഭരിക്കാമെന്നിരിക്കെ യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് എന്‍.ടി.പി.സിയുടെ ഈ നീക്കം.
നാലുകെട്ടും കവലയില്‍ നിന്നും ഭൂമിക്കടിയിലൂടെ അഞ്ചു കിലോമീറ്ററിലധികം ദൂരത്തില്‍ വന്‍ വിസ്താരത്തിലുള്ള പൈപ്പുകള്‍ സ്ഥാപിച്ചാണ് താപവൈദ്യൂത നിലയത്തിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനുള്ള വെള്ളം കൊണ്ടുപോകുന്നത്.
ഏതാണ്ട് ഡിസംബര്‍ ആദ്യവാര ത്തോടെ മഴയുടെ ശക്തി കുറയുന്നതോടെ എല്ലാ വര്‍ഷവും അച്ചന്‍കോ വിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി താഴാറുണ്ട്. ഇതു മുന്നില്‍ കണ്ടാണ് ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന കുഴലുകളിലൂടെ ജലപ്രവാഹം സുഗമമാക്കുവാന്‍ തടയണനിര്‍മിക്കുന്നതെന്നാണ് എന്‍.ടി.പി.സി ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്‍.ടി.പി.സി അവരുടെ നാലുകെട്ടും കവലയിലെ ജലശുദ്ധീകരണ ശാലയ്ക്കു മുന്‍വശമാണ് തടയണ നിര്‍മിക്കുന്നത്. ഇവിടെ നിന്നുമാണ് ജലം ശുദ്ധീകരണശാലയിലേക്ക് വഴിതിരിച്ചു വിടുന്നത്. ഇതോടെ പ്രധാനമായും അപ്പര്‍ കുട്ടനാടന്‍ മേഖല വന്‍ വരള്‍ച്ചയുടെ പിടിയിലാകും. മുന്‍ വര്‍ഷങ്ങളില്‍ ജലനിരപ്പ് കുറയുന്നതോടെ ആറിന്റെ ഇരുകരകളും ഇടിഞ്ഞു താഴുന്ന പ്രവണതയും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത്തവണയും വിത കഴിഞ്ഞ് മുപ്പതു ദിവസം പിന്നിട്ടതും വിത തുടങ്ങിയതുമായ 12,000 ഏക്കറോളം വരുന്ന നെല്‍പ്പാടങ്ങള്‍ കരിനില മേഖലയില്‍ മാത്രമുണ്ട്.
നദിയില്‍ തടയണ സ്ഥാപിക്കുന്ന ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഒഴുക്കുനിലച്ച അച്ചന്‍കോവിലാറ്റിലെ അമ്ലാംശം നിറഞ്ഞ ജലം ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുവാന്‍ കഴിയുന്നില്ലെന്നു പ്രദേശവാസികള്‍ പറയുന്നു.
ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളവും കൃഷിയും മുടക്കി സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നദിയില്‍ തടയണ നിര്‍മിക്കുവാന്‍ തങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ടെന്നാണ് എന്‍.ടി.പി.സി ഉന്നതരുടെ നിലപാട്.
തടയണനിലവില്‍ വരുന്നതോടെ നാലുക്കെട്ടും കവല മുതല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും വറ്റിവരണ്ട് കുടിവെള്ളക്ഷാമത്തിനുള്ള സാധ്യതയും ഏറെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു; അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം

uae
  •  2 months ago