നീറ്റ് ആള്‍മാറാട്ടം: മൂന്നു വിദ്യാര്‍ഥികള്‍കൂടി അറസ്റ്റില്‍
ചെന്നൈ: മെഡിക്കല്‍ സീറ്റുകളിലേക്കുള്ള ദേശീയതലത്തിലെ പൊതുപ്രവേശനപരീക്ഷയായ 'നീറ്റി'ല്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ മൂന്ന് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ കൂടി അറസ്റ്റില്‍. അഭിരാമി (സത്യസായ് മെഡിക്കല്‍ കോളജ്), പ്രവീണ്‍ (എസ്.ആര്.എം കോളജ്), രാഹുല്‍ (ബാലാജി മെഡിക്കല്‍ കോളജ്) എന്നിവരെയാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി സംഘം അറസ്റ്റ്ചെയ്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ആള്‍മാറാട്ടത്തിന് സഹായം ചെയ്തവരില്‍ പ്രധാന കണ്ണിയായ മലയാളി ജോര്‍ജ് ജോസഫ് കഴിഞ്ഞദിവസം പിടിയിലായിരുന്നു.
തിരുവനന്തപുരത്ത് നീറ്റ് കോച്ചിങ് സെന്റര്‍ നടത്തുന്ന ജോര്‍ജ് ജോസഫിനെ വെള്ളിയാഴ്ച തേനിയില്‍ നിന്നെത്തിയ സി.ഐ.ഡി. സംഘമാണ് കസ്റ്റഡിയിലെടുത്തത്.
ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷയില്‍ ജയിച്ച നാലുവിദ്യാര്ഥികളെങ്കിലും തമിഴ്നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയതായി കഴിഞ്ഞദിവസം അറസ്റ്റിലായ ഉദിത് സൂര്യ ചോദ്യംചെയ്യലില്‍ സി.ഐ.ഡിയോട് വെളിപ്പെടുത്തിയിരുന്നു. ഉദിത് സൂര്യയുള്‍പ്പെടെ ഏഴുപേര്‍ ആള്‍മാറാട്ടം നടത്തിയെന്നാണ് സി.ഐ.ഡിക്കു ലഭിച്ച വിവരം.
ഉദിത് സൂര്യയെയും പിതാവും ഡോക്ടറുമായ വെങ്കടേശനെയും ചോദ്യം ചെയ്തതില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
പരീക്ഷയെഴുതിയ ആള്‍ക്കു മാത്രം 20 ലക്ഷം രൂപ നല്‍കിയെന്നും ഇടനിലക്കാര്‍ക്കു എത്രനല്കിയെന്നു അറിയണമെങ്കില്‍ അവരെക്കൂടി ചോദ്യംചെയ്യണമെന്നും ഡോ.വെങ്കടേശന് മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."