HOME
DETAILS
MAL
ദേശീയ ക്രൗഡ് മാനേജ്മെന്റ് കോണ്‍ഫറന്‍സ് കേരളത്തില്‍
backup
June 16 2017 | 23:06 PM
തിരുവനന്തപുരം: ക്രൗഡ് മാനേജ്മെന്റ് സംബന്ധിച്ച ദേശീയ സമ്മേളനം ജൂലൈ 11,12 തിയതികളില്‍ കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ വൈകിട്ടോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ക്ക് ലഭിച്ചു.
യോഗങ്ങളും മറ്റും നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളായ ആര്.കെ ജയിന്, ഡി.എന്‍ ശര്‍മ, കമാല്‍ കിഷോര്‍, ലെഫ്റ്റനന്റ് കേണല്‍ മാര്‍വ എന്നിവര്‍ രണ്ടു ദിവസം പൂര്‍ണമായും കേരളത്തില്‍ തങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."