മലമ്പുഴ ഡാമിലെ മണലെടുപ്പ് പുന:രാരംഭിക്കണമെന്ന്
മലമ്പുഴ: നിര്‍മാണമേഖലയില്‍ മണല്‍ക്ഷാമം പരിഹരിക്കുന്നതിന് മലമ്പുഴ ഉള്‍പ്പെടെയുള്ള ഡാമുകളില്‍നിന്നുള്ള മണലെടുപ്പ് പുന:രാരംഭിക്കണമെന്ന് ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദ്യകാല പദ്ധതികള്‍ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും നടപ്പാക്കണം. ജെ.സി.ബി കൊണ്ട് വാരിയിടുന്ന മണല്‍ ശുദ്ധീകരിക്കാനുള്ള സംവിധാനവും ഉണ്ടാകണം. ഇതിനായി നിരവധിസംവിധാനങ്ങളും നിലവിലുണ്ട്. ഇത് ഉപയോഗപ്പെടുത്തി മണല്‍വില്‍ക്കാന്‍ തുടങ്ങിയാല്‍ നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ മണല്‍ ലഭിക്കും.
മലമ്പുഴ ഡാമില്‍നിന്നുള്ള മണല്‍ കൊണ്ട് മൂന്നുജില്ലകളിലെ മണല്‍ക്ഷാമം പരിഹരിക്കാനാകും. ഇതോടെ പത്തുവര്‍ഷത്തേക്ക് പുഴകളില്‍നിന്നുള്ള മണലെടുപ്പ് പൂര്‍ണമായും നിരോധിക്കാനും എം.സാന്‍ഡിന്റെ ഉപയോഗം കുറയ്ക്കാനുമാകും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കാനും കഴിയും.
ഇപ്പോള്‍ മഴകുറയുന്നതോടെ ഡാമുകളിലെ വെള്ളം കുറയുകയും മഴപെയ്താല്‍ പെട്ടെന്ന് ഡാമുകള്‍ നിറയുകയും ചെയ്യുന്നു. ഡാമുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതോടെ ഇതിന് പരിഹാരമാകും. നിര്‍മാണമേഖലയിലെ സിമന്റ് ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം തടയാന്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് കോര്‍പറേഷന്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുകയും ഇതിലൂടെ നിര്‍മാണ സാമഗ്രികള്‍ വിതരണം നടത്താനും സംവിധാനമുണ്ടാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."