HOME
DETAILS

മാവോയിസ്റ്റ് ബന്ധം: അറസ്റ്റിലായ യുവാവിന് ജാമ്യം

  
backup
June 16 2017 | 23:06 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d


തൊടുപുഴ: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പെമ്പിളൈ ഒരുമൈഅനുഭാവി മനോജ് ജെയിംസിനെ ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്ത യുവാവിന് ദേവികുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മൂന്നാര്‍ കേന്ദ്രീകരിച്ച് ചില തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി.ജി.പിയാണ് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മാവോയിസ്റ്റ് നേതാവായ ജെയ്‌സണ്‍ കൂപ്പറുമായി മൂന്നു തവണ മനോജ് കൂടിക്കാഴ്ച നടത്തിയതായാണ് പൊലിസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു യുവാവ്. മറ്റു രണ്ടു പേരെയും പൊലിസ് അന്വേഷിച്ചു വരുന്നുണ്ട്.
മന്ത്രി എം.എം മണിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിലും തീവ്രവാദ സാന്നിധ്യമുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 2015 ല്‍ മൂന്നാറില്‍ തൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരത്തിന് തീവ്രവാദികളുടെ പിന്തുണയുണ്ടെന്ന് പരസ്യമായി ആക്ഷേപം ഉന്നയിച്ച സ്ഥലം എം.എല്‍.എ കൂടിയായ എസ്. രാജേന്ദ്രന് തൊഴിലാളികളില്‍നിന്ന് വ്യാപകമായി എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago