സംസ്ഥാനത്ത് കോണ്‍. അംഗങ്ങള്‍ 33,79,894
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് അംഗത്വ വിതരണം പൂര്‍ത്തിയായി . മൊത്തം 33,79,894 പേരാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. കെ.പി.സി.സി പ്രതിനിധികള്‍ സീല്‍ ചെയ്ത പ്രാഥമിക മെമ്പര്‍ഷിപ്പ് ലിസ്റ്റുകള്‍ അതാത് ഡി.സി.സികളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അംഗത്വ നടപടികളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവിയും ശൂരനാട് രാജശേഖരനും അറിയിച്ചു.
കെ.പി.സി.സി ലക്ഷ്യമിട്ടത് 25 ലക്ഷമാണെങ്കിലും ലക്ഷ്യം കവിഞ്ഞത് കാംപയിന്‍ താഴെതലത്തില്‍ ഫലപ്രദമായി നടന്നതുകൊണ്ടാണെന്ന് ഇവര്‍ പറഞ്ഞു. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ നടത്തിയ പ്രവര്‍ത്തനത്തെ ജനറല്‍ സെക്രട്ടറിമാര്‍ അഭിനന്ദിച്ചു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ നേതൃത്വത്തിലും പ്രദേശ് റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പയുടെ നേതൃത്വത്തിലും ജില്ലകളില്‍ നടന്ന നേതൃസമ്മേളനങ്ങള്‍ മെമ്പര്‍ഷിപ്പ് കാംപയിന്‍ വിജയിപ്പിക്കുന്നതില്‍ സഹായകരമായതായി നേതാക്കള്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ 2008- 2010ല്‍ നടന്ന കാംപയിനില്‍ 14.88 ലക്ഷം പേര്‍ അംഗത്വമെടുത്തിരുന്നു.
വിവിധ ജില്ലകളിലെ അംഗത്വത്തിന്റെ കണക്ക്: തിരുവനന്തപുരം 4,76,675, കൊല്ലം 3,27,150, പത്തനംതിട്ട 1,37,550, ആലപ്പുഴ 2,22,437, ഇടുക്കി 1,12,075, കോട്ടയം 2,25,125, എറണാകുളം 4,55,040, തൃശൂര്‍ 3,48,503, പാലക്കാട് 2,56,425, മലപ്പുറം 2,38,350, കോഴിക്കോട് 2,61,458, വയനാട് 78,235, കണ്ണൂര്‍ 1,67,207, കാസര്‍കോട് 73,664.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."