HOME
DETAILS

370ാം വകുപ്പ്: ജസ്റ്റിസ് രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു * ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  
backup
September 29 2019 | 01:09 AM

article-370-new-bench-formed-778522-2

 

 

ന്യൂഡല്‍ഹി: ജമ്മുകശ്മിരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികള്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ഇതിനായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രപീകരിച്ചു. ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഓഗസ്റ്റ് 28നാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ ചീഫ്ജസ്റ്റിസ് ആണ് ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കാറുള്ളതെങ്കിലും രഞ്ജന്‍ ഗൊഗൊയ് അടുത്തമാസം മൂന്നിനു വിരമിക്കാനിരിക്കുകയാണ്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാവും അടുത്ത ചീഫ്ജസ്റ്റിസ്. അദ്ദേഹത്തിനും പിന്നില്‍ നിലവിലെ സീനിയോരിറ്റി അനുസരിച്ച് മൂന്നാംസ്ഥാനത്താണ് രമണയുടെ പദവി.
370ാം വകുപ്പ് റദ്ദാക്കി ജമ്മുകശ്മിരിനെ വിഭജിക്കുകയും അതേതുടര്‍ന്ന് സംസ്ഥാനത്ത് രൂപപ്പെടുകയും ചെയ്ത പ്രത്യേക സാഹചര്യം സംബന്ധിച്ച് നിരവധി ഹരജികളാണ് സുപ്രിംകോടതി മുന്‍പാകെ എത്തിയിരുന്നത്.
ഇതില്‍ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് ഭരണഘടനാ ബെഞ്ച് പുനപ്പരിശോധിക്കുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് എം.പിമാരായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി, ജമ്മുകശ്മിര്‍ വിഷയത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥ സംഘത്തിലെ അംഗം രാധാകുമാര്‍, ജമ്മുകശ്മിര്‍ മുന്‍ ചീഫ് സെക്രട്ടറി ഹിന്‍ദാല്‍ ഹൈദര്‍ തിയാബ്ജി, വിരമിച്ച മേജര്‍ ജനറല്‍ അശോക് കുമാര്‍ മേത്ത, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള എന്നിവരുടെതുള്‍പ്പെടെയുള്ള ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്. അതേസമയം ജജമ്മുകശ്മിരിലെ 22 ജില്ലകളിലും പകല്‍ സമയത്ത് കര്‍ഫ്യൂവില്‍ ഇളവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 105 പൊലിസ് സ്റ്റേഷന്‍ പരിധികളിലും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയതായി പൊലിസ് മേധാവി ദില്‍ബാഗ് സിങ് അറിയിച്ചു. പുതിയ സാഹചര്യത്തില്‍ സ്‌കൂളുകള്‍ എത്രയും വേഗം തുറന്നുപ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  9 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  9 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  9 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  9 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  9 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  9 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  9 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  9 days ago