ശ്രീധരന്‍പിള്ള ശ്രമിച്ചത് ആസൂത്രിത കലാപത്തിന്: എ.ഐ.വൈ.എഫ്
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഭക്തരെ മുന്‍നിര്‍ത്തി ബി.ജെ.പി തയാറാക്കിയ ഗൂഢപദ്ധതിയാണു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്ന് എ.ഐ.വൈ.എഫ്. കേരളത്തെ കലാപഭൂമിയാക്കാന്‍ ആഹ്വാനം ചെയ്ത ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണു ശ്രീധരന്‍പിള്ളയും ബി.ജെ.പി നേതൃത്വവും നടത്തിയതെന്ന് പി. ഗവാസ് പറഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടേത് രാഷ്ട്രീയലക്ഷ്യം മാത്രമാണെന്ന് എല്ലാവരും തിരിച്ചറിയണം. ബി.ജെ.പിക്ക് ലഭിച്ച സുവര്‍ണാവസരം എന്നാണു ശ്രീധരന്‍പിള്ള ശബരിമല വിഷയത്തെ വിശേഷിപ്പിച്ചത്. ഇതിന്റെ ഉദ്ദേശം ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് പിന്നില്‍ അണിനിരന്നവര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ.പി ബിനൂപ് അധ്യക്ഷനായി. അഷ്റഫ് കുരുവട്ടൂര്‍, സി.കെ ബിജിത്ത് ലാല്‍, റിയാസ് അഹമ്മദ്, അനു കൊമ്മേരി, കെ. സുജിത്ത്, എന്‍.പി ഷൗക്കത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."