കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടല്‍: ഭവനരഹിതരുടെ വീട്ടുവാടക നല്‍കാന്‍ ഐ.എം.എ
താമരശേരി: പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും വീടു നഷ്ടപ്പെട്ട ആറ് കുടുംബങ്ങളുടെ വീട്ടുവാടക ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നല്‍കും. ഐ.എം.എ താമരശ്ശേരി ബ്രാഞ്ചാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വള്ളിയാട് നടന്ന ചടങ്ങില്‍ വീടുകളുടെ പ്രമാണപത്രം കൈമാറല്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.ജോര്‍ജ്ജ് എം. തോമസ് എം.എല്‍എ അധ്യക്ഷനായി. ഐ.എം.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. കെ വേണുഗോപാല്‍, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി പ്രഭാകര അടൂര്‍, ട്രഷറര്‍ എം.കെ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമാണപത്രം കൈമാറിയത്.പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഡി ജോസഫ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മയിലള്ളാംപാറയിലേയും മണല്‍ വയലിലേയും ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഐ. എം.എ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടുവാടക നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ ക്യാംപുകളില്‍ ഡോക്ടര്‍മാരുടെ സേവനവും ഐ.എം.എ നല്‍കിയിരുന്നു. പൂര്‍ണമായും വീടു നഷ്ടപ്പെട്ട ആറ് കുടുംബങ്ങള്‍ വാടകവീട്ടിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."