HOME
DETAILS

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ശബ്ദരേഖ പുറത്ത്

  
backup
June 16 2017 | 23:06 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%a8%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-4


തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ശബ്ദരേഖ പുറത്ത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തും പെണ്‍കുട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല.
കാമുകന്‍ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് കേസുണ്ടായത്. രണ്ടു ദിവസം മുന്‍പ് അയ്യപ്പദാസ് കത്തി കൊണ്ടുവന്നു തന്നു. ഇരുട്ടത്ത് കത്തിയെടുത്ത് വീശാന്‍ പറഞ്ഞതും അയ്യപ്പദാസ് തന്നെയാണ്. തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പൊലിസിന് മൊഴി കൊടുത്തെന്ന വാദം തെറ്റാണെന്നും പെണ്‍കുട്ടി പറയുന്നു.
അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് തന്നെ നിര്‍ബന്ധിച്ചിരുന്നു. നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് കരുതി, സ്വാമിയുടെ ഒപ്പമിരുന്നപ്പോള്‍ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറില്‍ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. സ്വാമിയെ മനഃപൂര്‍വം മുറിവേല്‍പ്പിച്ചതല്ല. പൊലിസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയത്. പെണ്‍കുട്ടി പറയുന്നു.
ആദ്യ പരാതി താന്‍ സ്വമേധയാ നല്‍കിയതല്ലെന്നും പൊലിസ് നിര്‍ബന്ധിപ്പിച്ച് നല്‍കിയതാണെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ പെണ്‍കുട്ടി ആരോപിച്ചിരുന്നു. ജനനേന്ദ്രിയം മുറിച്ചത് കാമുകനും സുഹൃത്തുക്കളുമാണെന്നും കത്തിലുണ്ടായിരുന്നു.
അതേസമയം, ടെലിഫോണ്‍ സംഭാഷണവും അഭിഭാഷകന്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കത്തിന്റെ കോപ്പി ആവശ്യപ്പെട്ട് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കി. കത്തിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. ഗംഗേശാനന്ദയുടെ ജാമ്യ ഹരജിയിലെ വാദം 19ന് തിരുവനന്തപുരം പോക്‌സോ കോടതി പരിഗണിക്കും. ഗംഗേശാനന്ദ ഇപ്പോള്‍ റിമാന്‍ഡിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago