സ്കോട്ടിഷ് ക്ലബുമായി കൈകോര്‍ത്ത് ബംഗളൂരു എഫ്.സി
ബംഗളൂരു: ഐ.എസ്.എല്‍ വമ്പന്മാരായ ബംഗളൂരു എഫ്.സി സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് എഫ്.സിയുമായി കൈകോര്‍ക്കുന്നു. ര@ണ്ടു വര്‍ഷത്തേക്കാണ് പങ്കാളിത്ത കരാറില്‍ ബംഗളൂരു എഫ്.സിയും റേഞ്ചേഴ്സ് എഫ്.സിയും കരാര്‍ ഒപ്പുവച്ചത്.
റേഞ്ചേഴ്സുമായുള്ള ബംഗളൂരു എഫ്.സിയുടെ കരാര്‍ ഐ.എസ്.എല്ലിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. മുന്‍ ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡാണ് നിലവില്‍ റേഞ്ചേഴ്സ് എഫ്.സിയുടെ പരിശീലകന്. പങ്കാളിത്ത കരാര്‍ പ്രകാരം റേഞ്ചേഴ്സ് അക്കാദമി ഇന്ത്യയില്‍ ട്രെയിനിങ് ക്യാംപുകളും സംഘടിപ്പിക്കും.
ഇന്ത്യയിലെ യുവതാരങ്ങളെ കണ്ടെ@ത്താനുള്ള ശ്രമങ്ങളും റേഞ്ചേഴ്സ് എഫ്.സി ഈ കരാറിന്റെ ഭാഗമായി നടത്തും.
കൂടാതെ റേഞ്ചേഴ്സ് അക്കാദമി ബംഗളൂരുവില്‍ ഫുട്ബോള്‍ സ്കൂള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയും തയാറാക്കും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഞ്ചേഴ്സ് എഫ്.സി ബംഗളൂരു എഫ്.സിയുമായി കരാറില്‍ എത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ഗ്ലാസ്ഗോയില്‍ നടന്ന പരിപാടിയിലാണ് ഇരു ക്ലബുകളും കരാറിലൊപ്പിട്ടത്.
ഉടന്‍ തന്നെ ക്ലബ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് റേഞ്ചേഴ്സ് എഫ്.സി ക്ലബ് മാനേജിങ് ഡയരക്ടര്‍ സ്റ്റുവര്‍ട്ട് റോബട്സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."