നഗരത്തില്‍ ഓട്ടോ-ടാക്സി പണിമുടക്ക് പൂര്‍ണം
കോഴിക്കോട്: ഓട്ടോ-ടാക്സി ചാര്‍ജ്ജ് ഉടന്‍ പ്രാബല്യത്തില്വരുത്തുക, ഓണ്‍ലൈന്‍ ടാക്സികളുടെ കടന്നു കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നഗരത്തില്‍ ഓട്ടോ-ടാക്സി തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം.
പണിമുടക്കിയ തൊഴിലാളികള്‍ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റിലേക്കും, താലൂക്ക് കേന്ദ്രങ്ങളിലേക്കും മാര്‍ച്ചും, ധര്‍ണയും നടത്തി. കലക്ടറേറ്റ് മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു.
കെ.സി ശശികുമാര്‍ അധ്യക്ഷനായി. പി.കെ നാസര്‍ (എ.ഐ.ടി.യു.സി.) വി.സി സേതുമാധവന്(ഐ.എന്‍.ടി.യു.സി), ബഷീര്‍(എസ്.ടി.യു), സനല്‍കുമാര്‍(എച്ച്.എം.എസ്) സംസാരിച്ചു. ഹേമന്ദ്കുമാര്‍, സതീശന്,ബിജുലാല്‍, കെ. ഷാജി, ജയപ്രകാശ്, ഗോപിനാഥന്, യാസര്‍ അറാഫത്ത്, മുസമില്‍, ഗഫൂര്‍, സി.പി മജീദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശ്ശേരി, ഫറോക്ക് എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്കും പ്രതിഷേധം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."