HOME
DETAILS

മദ്‌റസ അധ്യാപകന്റെ കൊലപാതകം: കുറ്റപത്രം 19ന് സമര്‍പ്പിക്കും

  
backup
June 16 2017 | 23:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa-16


കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനെ പള്ളിയില്‍ കയറി കുത്തിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്കെതിരായ കുറ്റപത്രം 19ന് സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചു. പഴയചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദിനുമായ കര്‍ണാടക മടിക്കേരി കൊട്ടുമുടി ആസാദ് നഗര്‍ തെക്കിപ്പള്ളി വീട്ടില്‍ കെ.എസ് മുഹമ്മദ് റിയാസ് കൊല്ലപ്പെട്ട കേസിലാണ്് തിങ്കളാഴ്ച കാസര്‍കോട് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.
റിയാസ് മുസ്‌ലിയാര്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍പ്പെട്ട തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഈ കേസില്‍ സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ച കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എം. അശോകനുമായി അന്വേഷണ സംഘതലവനായ ക്രൈംബ്രാഞ്ച് എസ്.പി എ. ശ്രീനിവാസന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കുറ്റപത്രത്തിന്റെ അവസാന നടപടി ക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കും. കേസില്‍ എത്ര സാക്ഷികളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ചുള്ള വിവരം പിന്നീട് കോടതിയെ അറിയിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കേരളത്തെ നടുക്കിയ റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ 153എ വകുപ്പ് ഉള്‍പ്പെടുത്തിയതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി വേണ്ടിവന്നത്. അനുമതി ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനും കാലതാമസം നേരിട്ടത്. വിവിധ മതവിഭാഗങ്ങള്‍, വംശങ്ങള്‍ തുടങ്ങിയവര്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് 153എ വകുപ്പ് ചുമത്തുന്നത്.
നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി എം. അശോകനെ സര്‍ക്കാര്‍ നിയമിക്കുക കൂടി ചെയ്തതോടെ കുറ്റപത്ര സമര്‍പ്പണവും തുടര്‍ന്ന് വിചാരണയും നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാവും. കഴിഞ്ഞ മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് പള്ളിമുറിയില്‍ അതിക്രമിച്ചു കയറിയ ആര്‍.എസ്.എസ് സംഘം റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയത്. കാസര്‍കോട് കേളുഗുഡെ അയ്യപ്പ നഗറിലെ അപ്പു എന്ന അജേഷ് (19), എസ്. നിതിന്‍ റാവു (19), സണ്ണ കുഡ്‌ലുവിലെ എന്‍ അഖിലേഷ് (24) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago