HOME
DETAILS
MAL
നോട്ട് പിന്‍വലിക്കല്‍: രജിസ്ട്രേഷന് വകുപ്പിനുണ്ടായ കുറവ് പരിഹരിക്കാനായെന്ന് മന്ത്രി
backup
June 16 2017 | 23:06 PM
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രജിസ്ട്രേഷന് വകുപ്പിന്റെ വരുമാനത്തില്‍ ഉണ്ടായ കുറവ് പരിഹരിക്കാനായെന്ന് വകുപ്പുമന്ത്രി ജി. സുധാകരന് അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യ രണ്ട് മാസത്തെ കണക്കുകള്‍ പ്രകാരം രജിസ്ട്രേഷന് വകുപ്പിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ 1.5 ലക്ഷം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും 394 കോടി രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ 2017 ഏപ്രില്‍, മേയ് മാസങ്ങളിലെ ആധാര രജിസ്ട്രേഷനില്‍ 18,000 ആധാരങ്ങളുടെ കുറവ് വന്നെങ്കിലും 444 കോടി രൂപ സമാഹരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടുള്ള ഇ-സ്റ്റാമ്പിംഗും, ഇ-പെയ്മെന്റും വരുമാന വര്‍ധനവിന് സഹായകരമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."