ക്രമവിരുദ്ധമായി മൊബൈല്‍ ടവറിന് അനുമതി; പ്രതിഷേധം ശക്തമാകുന്നു
എളേറ്റില്‍: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവറിനു അനുമതി നല്‍കിയ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് നടപടിക്കെതിരേ ജനരോഷം ശക്തമാകുന്നു.
ഗ്രാമ പഞ്ചായത്തിലെ 16ാം വാര്‍ഡ് ഒഴലക്കുന്ന് ആശാരിപ്പറ കട്ടില്‍കുന്ന് റോഡില്‍ ആശാരിപ്പാറയിലാണ് സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറിന് അനുമതി നല്‍കിയത്. പ്രദേശത്തെ സ്വകാര്യ റോഡ് പൊതു വഴിയായി കാണിച്ചാണ് ടവര്‍ നിര്‍മാണ ത്തിന്ന് അനുമതി തരപ്പെടുത്തിയത്. ടവര്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കാനിരിക്കെ പ്രദേശവാസികള്‍ നല്‍കിയ വിവരാവകാശ അപേക്ഷ പ്രകാരമാണ് ടവര്‍ നിര്‍മാണെത്തെപറ്റി അറിയുന്നത്.
2011 ലെ കെട്ടിട നിര്‍മാണ ചട്ടപ്രകാരം നിര്‍മാണ സ്ഥലത്തേക്ക് സ്വന്തമായ പ്രവേശന കവാടമോ പൊതു വഴിയോ ഉണ്ടണ്ടായിരിക്കണമെന്ന നിബന്ധന ലംഘിച്ചാണ് ടവറിന് അനുമതി നല്‍കിയത്. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടവര്‍ നിര്‍മാണം ഉപേക്ഷിക്കാത്ത പക്ഷം വിജിലന്‍സ്, ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡയരക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."