ഇന്ത്യക്കാര്‍ക്കും ടൂറിസം വിസ സഊദി എംബസി വഴി
ജിദ്ദ: സഊദിയിലേക്ക് ഇ വിസ ലഭിക്കാന്‍ വിസ ലിസ്റ്റില്‍പെടാത്ത ഇന്ത്യക്കാരടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര് ഏറ്റവും അടുത്ത സഊദി എംബസിയുമായി ബന്ധപ്പെട്ട് വിസ നടപടികള്‍ പൂര്‍ത്തിയാക്കണം.
ആറു മാസമെങ്കിലും പാസ്പോര്‍ട്ട് കാലാവധിയുള്ളവര്‍ കോണ്‍സുലേറ്റില്‍ വിസ ഫോം പൂരിപ്പിച്ച് നല്‍കണം. സ്പോണ്സര് ആവശ്യമില്ലെങ്കിലും റിട്ടേണ്‍ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, തിരിച്ചറിയല്‍ രേഖ, എംപ്ലോയ്മെന്റ് പ്രൂഫ്, നാട്ടിലെ അഡ്രസ് എന്നിവയാണ് അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍.
സഊദിയിലെ അംഗീകൃത ഇന്‍ഷുറന്‍സ് എടുക്കുകയും 300 റിയാല്‍ വിസ ഫീ അടക്കുകയും വേണം. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വിസ ലഭിക്കും.
പതിനെട്ടില്‍ കുറവ് പ്രായമുള്ളവരെ ഒറ്റയ്ക്ക് ടൂറിസ്റ്റ് വിസയില്‍ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കില്ല. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്നിങ്ങനെ രണ്ടുതരം വിസകളാണ് ഈ വിഭാഗത്തിലുള്ളത്.
30 ദിവസം താമസിക്കാവുന്നതാണ് സിംഗിള്‍ എന്‍ട്രി. എന്നാല്‍ സഊദിയില്‍ പ്രവേശിക്കാന്‍ 12 മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ വിസയില്‍ ഒരു സന്ദര്‍ശനത്തില്‍ 90 ദിവസം തുടര്‍ച്ചയായി താങ്ങാനാവും.
അതേ വിസയില്‍ ഒരിക്കല്‍ കൂടി വരാമെങ്കിലും 90 ദിവസത്തിലധികം താമസിക്കാനും പാടില്ല.
വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാല്‍ ഓരോ ദിവസത്തിനും 100 റിയാല്‍ വീതം പിഴയടക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."