HOME
DETAILS
MAL
യുബര്‍ പീഡനം: യുവതി കമ്പനിക്കെതിരേ നിയമനടപടിക്ക്
backup
June 16 2017 | 23:06 PM
ന്യൂഡല്‍ഹി: 2014ല്‍ യുബര്‍ കാറില്‍ പീഡനത്തിനിരയായ യുവതി കമ്പനിക്കെതിരേ നിയമനടപടിക്ക്. തന്റെ മെഡിക്കന്‍ രേഖകള്‍ നിയമവിരുദ്ധമായി കൈപ്പറ്റി പ്രചരിപ്പിച്ചതിനാണ് യുബര്‍ സി.ഇ.ഒ ട്രാവിസ് കലാനിക്ക് അടക്കമുള്ളവര്‍ക്കെതിരേ യുവതി കേസ് ഫയല്‍ ചെയ്തത്.
2014 ഡിസംബറിലാണ് ഡല്‍ഹിയില്‍ യുബര്‍ കാര്‍ വിളിച്ച് യാത്ര പോയ യുവതിയെ കാര്‍ ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചത്. യുബര്‍, സി.ഇ.ഒ കലാനിക്, മുന്‍ ഏഷ്യന്‍ വൈസ് പ്രസിഡന്റ് എറിക് അലക്സാണ്ടര്‍, കമ്പനിയുടെ അന്നത്തെ സീനിയര്‍ വൈസ് പ്രസിഡന്റ് എമില്‍ മൈക്കല്‍ എന്നിവര്‍ക്കെതിരേയാണ് യുവതി കേസ് കൊടുത്തിരിക്കുന്നത്. 26കാരിയായ യുവതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിവരങ്ങള്‍ അലക്സാണ്ടര്‍ ശേഖരിച്ച ശേഷം കലാനിക്കിനും പിന്നീട് മൈക്കലിനും കാണിച്ചതായാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."