'അബുദബിയില്‍ വന്നതും ഇസ്‌ലാം സ്വീകരിച്ചതും സ്വന്തം ഇഷ്ടപ്രകാരം'- ഡല്‍ഹി പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു
അബുദബി: തന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
അബൂദാബിയിലെത്തിയതും ഇസ്‌ലാം സ്വീകരിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അവര്‍ കത്തില്‍ വ്യക്തമാക്കുന്നു. തനിക്ക് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
ഈ മാസം പതിനെട്ടിനാണ് താന്‍ അബൂദാബിയിലെത്തിയത്. അബൂദാബി കോടതിയില്‍ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. രണ്ടും സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും തട്ടികൊണ്ടു പോയതല്ല. തീവ്രവാദ ബന്ധമില്ല. തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ നടപടി സ്വീകരിക്കണം. കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ ഡല്‍ഹി പൊലിസിന് നല്‍കിയ പരാതിയിലടക്കം അന്വേഷണം അവസാനിപ്പിക്കണം- കത്തില്‍ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തരമന്ത്രി, ഡല്‍ഹികേരള മുഖ്യമന്ത്രിമാര്‍, ന്യൂനപക്ഷ കമീഷന്‍, സി.ബി.ഐ എന്നിവര്‍ക്കാണ് കത്ത് അയച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 'ലൗ ജിഹാദ്' ആരോപണം നിഷേധിച്ച് പെണ്‍കുട്ടി നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."