HOME
DETAILS
MAL
റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
backup
September 29 2019 | 08:09 AM
റിയാദ്: കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പരേതനായ ഒഴലക്കുന്നുമ്മല്‍ അഹമ്മദ് ഹാജിയുടെ മകന്‍ ഒ.കെ.ഇബ്രാഹിം (49) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. ഷിഫയില്‍ ജൂബിലി റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു അദ്ദേഹം. മാതാവ് ഫാതിമ, ഭാര്യ: സലീന, മക്കള്‍: മുഹമ്മദ് അമന്‍, ഫാത്തിമ തമന്ന, ആയിശ അനം, സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ മജീദ്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ സലീം, ആയിശ. റിയാദിലെ കെഎംസിസി നേതാവായിരുന്ന ഒ കെ ഉസ്മാന്‍ ഹാജിയുടെ പിതൃസഹോദര പുത്രനാണ്. മയ്യത്ത് നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റിയാദ് കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഹെല്‍പ് ഡസ്‌ക്ക് വിഭാഗം പ്രവര്‍ത്തകര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."