പറപ്പൂരില്‍ പ്രളയബാധിതര്‍ 1300 കുടുംബങ്ങള്‍; സഹായം ലഭിച്ചത് 162 പേര്‍ക്ക് മാത്രം
വേങ്ങര: പറപ്പൂര്‍ പഞ്ചായത്തില്‍ പ്രളയബാധിതര്‍ ദുരിതത്തില്‍. പ്രളയത്തില്‍ വീടിന് നാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന്റെ ലിസ്റ്റില്‍ നിന്നാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ പുറത്തായത്. 1300 കുടുംബങ്ങളെ പ്രളയം ബാധിച്ച ഇവിടെ 162 പേര്‍ക്ക് മാത്രമാണ് സഹായമുള്ളത്. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 16 വാര്‍ഡുകളിലും പ്രളയം ബാധിച്ചിരുന്നു.
ദുരിതബാധിതര്‍ വില്ലേജില്‍ നല്‍കിയ അപേക്ഷകള്‍ നഷ്ടം കണക്കാക്കി നല്‍കാന്‍ പഞ്ചായത്തിനെ ഏല്‍പിച്ചിരുന്നു.പഞ്ചായത്ത് എ.ഇ, ഓവര്‍സിയര്‍ എന്നിവര്‍ നാശം സംഭവിച്ച വീടുകള്‍ കയറിയിറങ്ങി നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രളയബാധിതരെ വെട്ടിനിരത്തിയത്. ഉദ്യോഗസ്ഥരെ പ്രളയത്തിന്റെ തീവ്രത ബോധ്യപ്പെടുത്താന്‍ പഞ്ചായത്ത് ഭരണസമിതി തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആനുകൂല്യത്തിന് അര്‍ഹരായവരോട് സത്യവാങ്ങ് മൂലവും അനുബന്ധ രേഖകളും സമര്‍പ്പിക്കാന്‍ വില്ലേജ് ലിസ്റ്റ് പുറത്ത് വിട്ടപ്പോഴാണ് നൂറുകണക്കിന് കുടുംബങ്ങള്‍ പുറത്തായത് നാട്ടുകാര്‍ അറിയുന്നത്.
പൂര്‍ണമായി തകര്‍ന്ന 27 വീടുകളുണ്ടെന്ന് വില്ലേജ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ മൂന്ന് വീടുകള്‍ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ലഭിച്ച അപേക്ഷകളെല്ലാ്ം പഞ്ചായത്തിന് കൈമാറിയതാണെന്നും നഷ്ടം കണക്കാക്കേണ്ട ബാധ്യത പഞ്ചായത്തിനാണെന്നും വില്ലേജ് ഓഫീസര്‍ സുരേഷ് ബാബു പറഞ്ഞു. പഞ്ചായത്തിന്റെ അനാസ്ഥ മൂലം പാവപ്പെട്ട പ്രളയബാധിതര്‍ പുറത്തായത് ഗൗരവമായി കാണണമെന്നും ലിസ്റ്റ് പുനപ്പരിശോധനക്ക് വിധേയമാക്കി അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.അര്‍ഹരെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ലീഗ് നേതൃത്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."