നോട്ടുനിരോധനം: ചെറുകിട ധനകാര്യ സ്ഥാപനങ്ങളില്‍ പ്രതിസന്ധി തുടരുന്നു
ന്യൂഡല്‍ഹി: നവംബര്‍ എട്ടിലെ കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധന തീരുമാനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നു ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഇനിയും രക്ഷപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കല്‍ സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടവിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ധനകാര്യ സ്ഥാപനങ്ങളുടെ മൂലധനത്തിലുള്പ്പടെ ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളെയും പ്രതിസന്ധി ഈ സാമ്പത്തിക വര്‍ഷവും വിടാതെ പിന്തുടരുമെന്നാണ് ഇന്ത്യ റേറ്റിങ്സ് എന്ന സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ വായ്പകളുടെ തിരിച്ചടവിലുള്പ്പടെ വന്‍ പ്രതിസന്ധിയുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുള്‍പ്പടെ പ്രതിസന്ധിയിലാവുന്ന സ്ഥിതിയിലേക്കാണു ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."