വാഗണ്‍ ദുരന്ത സ്മാരക ചിത്രം റെയില്‍വേ തന്നെ മായ്ച്ചു!
തിരൂര്‍: വാഗണ്‍ ട്രാജഡി സ്മരണകളുണര്‍ത്തുന്ന ചരിത്രസ്മാരക ചിത്രം വരച്ച് ഒരൊറ്റ ദിവസത്തിനകം തന്നെ റെയില്‍വേ മായ്ച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ ഹാളില്‍ വരച്ച വര്‍ണചിത്രമാണ് ഇരുട്ടിവെളുക്കും മുന്‍പ് മായ്ച്ചുകളഞ്ഞത്. ഡല്‍ഹിയില്‍ നിന്ന് റെയില്‍വെ ബോര്‍ഡിന്റെ അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് പാലക്കാട് ഡിവിഷന് ഇടപെട്ട് വാഗണ്‍ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രം റെയില്‍വെ അധികൃതര്‍ തിരക്കിട്ട് മായ്ക്കുകയായിരുന്നു.
നടപടിക്ക് പിന്നില്‍ ബി.ജെ.പി- ആര്.എസ്.എസ് സമ്മര്‍ദമാണെന്ന് ആരോപണമുയര്‍ന്നു. 1921ലെ വാഗണ്‍ ട്രാജഡിയുടെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളാണ് റെയില്‍വേ അധികൃതര്‍ ഭിത്തിയില്‍നിന്ന് ഒഴിവാക്കിയത്. പോത്തനൂരില്‍ നിന്നും തിരികെ തിരൂരിലെത്തിച്ച ട്രെയിന്‍ ബോഗിയില്‍ നിന്നും ശ്വാസം മുട്ടിമരിച്ചവരുടെ മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പട്ടാളം പുറത്തേക്ക് വലിച്ചിടുന്നതിന്റെ ദയനീയ ചിത്രമായിരുന്നു വരച്ചത്. പാലക്കാട് സ്വദേശി കരുണ്ദാസും കുറ്റിപ്പുറം സ്വദേശി പ്രേംകുമാറും ചേര്‍ന്ന് അക്രിലിക് മാധ്യമത്തില്‍ പൂര്‍ത്തീകരിച്ച ജീവസുറ്റ ചിത്രമാണ് റെയില്‍വെ തന്നെ ഇല്ലാതാക്കിയത്. ഇതോടെ റെയില്‍വേ നടപടിക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."