താജ്മഹലല്ല, ഗീതയും രാമായണവുമാണ് ഇന്ത്യയുടെ പ്രതീകങ്ങളെന്ന് യോഗി ആദിത്യനാഥ്
പാറ്റ്‌ന: താജ്മഹലും മിനാരങ്ങളുമല്ല ഗീതയും രാമായണവുമാണ് ഇന്ത്യയുടെ യഥാര്‍ഥ പ്രതീകങ്ങളെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാറിലെ ധര്‍ഭാംഗയില്‍ നടന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
വിദേശ അതിഥികള്‍ക്ക് ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമായണവും ഭഗവത് ഗീതയും സമ്മാനിക്കുന്നതിന് തുടക്കമിട്ട മോദിയുടെ നടപടിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവുമായി ഒരു ബന്ധവുമില്ലാത്ത ആഗ്രയിലെ താജ്മഹലിന്റെയും മിനാരങ്ങളുടെയും മാതൃകകളാണ് മുന്‍പ് പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും വിദേശ പ്രതിനിധികള്‍ക്ക് നല്‍കിയിരുന്നത്.
എന്നാല്‍, അതിന് മാറ്റമുണ്ടാക്കിയത് മോദിയാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിനിടെ ഭഗവത് ഗീതയും രാമായണവും സമ്മാനമായി നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."