റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട മണല്‍ ചാക്കുകള്‍ വില്ലേജ് ഓഫിസിലേക്ക് മാറ്റി
തിരുന്നാവായ: മണല്‍ നിറച്ച ചാക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. എടക്കുളം കുന്നുംപുറത്ത് റോഡരികിലാണ് അനധികൃത മണല്‍ ചാക്കുകള്‍ കണ്ടെത്തിയത്. രാത്രി കാലങ്ങളില്‍ ഭാരതപ്പുഴയില്‍ നിന്നും അനധികൃതമായി കടത്തികൊണ്ടു പോകുന്ന മണല്‍ ചാക്കുകളാണ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ കാണപ്പെട്ടത്. മുപ്പതോളം മണല്‍ നിറച്ച ചാക്കുകളാണ് കൂട്ടിയിട്ടിരുന്നത്.
തിരൂര്‍ തഹസില്‍ദാറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുന്നാവായ വില്ലേജ് ഓഫിസ് കോംപൗണ്ടിലേക്ക് മണല്‍ മാറ്റി. മണല്‍ കടത്തുനിടെ വാഹനത്തിന് ഏതെങ്കിലും തരത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാകാം മണല്‍ ചാക്കുകള്‍ പാതി വഴിയില്‍ മാഫിയ സംഘങ്ങള്‍ ഉപേക്ഷിച്ചത്.
ഭാരതപ്പുഴയുടെ തീരങ്ങളില്‍ നിന്നും മണല്‍ കടത്ത് വ്യാപകമായിട്ടുണ്ട്. പുലര്‍ച്ചെയും അര്ധരാത്രിയിലുമാണ് മണല്‍ കടത്ത്. ലോറി മുതല്‍ ഓട്ടോറിക്ഷ വരെയുള്ള വാഹനങ്ങളിലാണ് മാഫിയ സംഘങ്ങള്‍ മണല്‍ കടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."