HOME
DETAILS

തൊഴിലാളികളില്ല, ഡീസല്‍ വിലവര്‍ധനവ്, കനത്ത നഷ്ടം; കൂടുതല്‍ ബോട്ടുകള്‍ പൊളിച്ചുവില്‍ക്കുന്നു

  
backup
November 06 2018 | 05:11 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

പൊന്നാനി: കനത്ത നഷ്ടംമൂലം പൊന്നാനി ഹാര്‍ബറില്‍ കൂടുതല്‍ ബോട്ടുകള്‍ പൊളിച്ചുവില്‍ക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനകം ഏഴുബോട്ടുകളാണ് പൊളിച്ചുവിറ്റത്. തൊഴിലാളികളെ കിട്ടാനില്ലാത്തത് മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളില്‍ മത്സ്യബന്ധനത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
തൊഴിലാളികളെ കിട്ടാതായതോടെ പല ബോട്ടുകളും ഇപ്പോള്‍ കടലില്‍ പോകുന്നില്ല. പൊന്നാനിയില്‍ തന്നെ നൂറുകണക്കിന് ബോട്ടുകളാണ് ഇത്തരത്തില്‍ കടലില്‍ പോകാതെ ഹാര്‍ബറില്‍ കിടക്കുന്നത്. ചെറിയൊരു ബോട്ടില്‍ കുറഞ്ഞത് ആറ് ജോലിക്കാര്‍ വേണം. രണ്ടുദിവസം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടാണെങ്കില്‍ പത്ത് തൊഴിലാളികളെങ്കിലും വേണം. ജില്ലയിലെ ഹാര്‍ബറുകളിലെ മിക്ക ബോട്ടുകളിലും ഇതരസംസ്ഥാനക്കാരാണ് തൊഴിലാളികളായിട്ടുള്ളത്.
ഇവരില്‍ നല്ലൊരു പങ്കും ഈ തൊഴില്‍ ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങി. കടലില്‍നിന്ന് വേണ്ടത്ര മത്സ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടുള്ളത്. തെഴില്‍ ഇല്ലാതായതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിനുപുറമെ അടിക്കടിയുള്ള ഡീസല്‍ വിലക്കയറ്റവും തീരദേശ മേഖലയെ പട്ടിണിയിലാക്കി. ഇതോടെ ബോട്ടുകള്‍ കടലില്‍ പോകാതെയായി. ബോട്ടുകള്‍ വാങ്ങാന്‍ ആളുകള്‍ തയാറാകാത്തതോടെ കിട്ടിയ വിലക്ക് ബോട്ടുകള്‍ പൊളിച്ചുവില്‍ക്കുകയാണ് നല്ലതെന്ന് പൊന്നാനിയിലെ ബോട്ടുടമയായ ഹംസത്ത് പറയുന്നത്.
വാങ്ങാനാള്‍ വന്നാല്‍ പൊളിക്കാതെ തന്നെ വില്‍ക്കും. പക്ഷെ പ്രതീക്ഷയില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. ഡീസലിന്റെ അടിക്കടിയുള്ള വില വര്‍ധനവ് ബോട്ടുടമകളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ബോട്ടുകള്‍ കടലിലിറങ്ങി തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധനച്ചെലവിന് മാത്രമായി മാറ്റിവെക്കേണ്ടിവരുന്നത്. വലിയ ബോട്ടുകള്‍ ദിവസങ്ങളോളം കടലില്‍ തങ്ങിയാണ് മീന്‍ പിടിക്കുന്നത്. പലപ്പോഴും ഇന്ധനച്ചെലവുപോലും തിരികെപ്പിടിക്കാന്‍ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഡീസല്‍ വിലവര്‍ധന മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago