HOME
DETAILS
MAL
മൂന്നു ദിവസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിയും, ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം , മരടിലെ നിരാഹാരം അവസാനിപ്പിച്ചു
backup
September 29 2019 | 13:09 PM
കൊച്ചി; ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാമെന്ന കലക്ടറുടെ ഉറപ്പിന്മേല് മൂന്ന ദിവസത്തിനുള്ളില്‍ ഫഌറ്റ് ഒഴിയാന്‍ തയ്യാറാണെന്ന് മരട് ഫഌറ്റ് ഉടമകള്‍ അറിയിച്ചു. ഇതോടെ ഫളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിരാഹാര സമരം കിടന്നിരുന്ന് ഫളാറ്റ് ഉടമകള്‍ നിരാഹാരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറും സബ് കളക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം കൃത്യമായ നഷ്ട പരിഹാരം കിട്ടിയില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും സമരക്കാര്‍ അറിയിച്ചു. മാറി താമസിക്കുന്നതിന്റെ വാടക ആരു വബിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിഛേദിച്ച വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."