വില വര്‍ധനവ്: രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു
ന്യൂഡല്‍ഹി: ഉള്ളിവിലയുടെ വര്‍ധനവ് രാജ്യത്തുടനീളം കനത്ത പ്രതിഷേധം വരുത്തിവച്ചതിന് പിന്നാലെ ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി.
ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം. എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. ഇതിനൊപ്പം വ്യാപാരികള്‍ക്ക് ശേഖരിക്കാവുന്ന പരിധിയുടെ അളവും സര്‍ക്കാര്‍ നിശ്ചയിച്ചു. ചില്ലറ വ്യാപാരികള്‍ക്ക് 100 ക്വിന്റല്‍ വരെയും മൊത്ത വ്യാപാരികള്‍ക്ക് 500 ക്വിന്റല്വരെയും ശേഖരിച്ചുവയ്ക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കരിഞ്ചന്തവില്പന തടയുന്നതിനുള്ള നടപടികള്‍ അതതു സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില 80 ശതമാനത്തോളം വര്‍ധിച്ചിരുന്നു. നാലു വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഉള്ളിക്ക്. ഉത്തരേന്ത്യയില്‍ ഉള്ളി കിലോക്ക് ശരാശരി 70- 80 രൂപയാണ് ഇപ്പോഴത്തെ വില. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണ് ഉള്ളിവില കുതിച്ചുയരാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."