മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഡി.എം.ജി എം.ഡിയും ഭാര്യയും അറസ്റ്റില്‍
കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ മണിചെയിനിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഡി.എം.ജി കമ്പനിയുടെ എം.ഡിയും ഭാര്യയും അറസ്റ്റില്‍. ഡ്രീം മേക്കേഴ്‌സ് ഗ്ലോബല്‍ (പ്രൈവറ്റ്) കമ്പനി എം.ഡി സതീഷ്‌കുമാര്‍ (38), ഭാര്യ ഗുണവതി (36)എന്നിവരെ കോയമ്പത്തൂര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. കോയമ്പത്തൂര്‍ ഉപ്പിളിപാളയം സ്വദേശി മനോജ് കുമാറും മറ്റു ചിലരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ പത്തു കോടിയോളം രൂപ തട്ടിപ്പു നടത്തിയെന്ന് പരാതിയില്‍ പറയുന്നു.
ഡി.എം.ജി കമ്പനിയുടെ തട്ടിപ്പുകളെക്കുറിച്ച് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഡി.എം.ജിയുടെ ജീവനക്കാരും ഏജന്റുമാരും സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാടിന് ഫോണില്‍ വധഭീഷണിയും മുഴക്കിയിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഡി.എം.ജിയെന്ന ചുരുക്കപ്പേരില്‍ മണിചെയിന്‍, നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് നടത്തിവന്നിരുന്ന കമ്പനിയെക്കുറിച്ചുള്ള സുപ്രഭാതം വാര്‍ത്തയെത്തുടര്‍ന്ന് കര്‍ശന നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമായും കേരളത്തിന്റെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന കമ്പനിയുടെ പ്രധാന നടത്തിപ്പുകാരും മലയാളികളായിരുന്നു.
ഇവരുടെ തട്ടിപ്പിനിരയായി കേരളത്തില്‍ പണം നഷ്ടപ്പെട്ടവരില്‍ ഏറെയും പ്രവാസികളാണ്. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ള സാധാരണക്കാര്‍ ഇതില്‍ ചെറുതും വലുതുമായ സംഖ്യകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഏജന്റുമാര്‍ മുഖേനയും നേരിട്ടും 6,000, 12,000, 24,000, 48,000 എന്നിങ്ങനെ ലക്ഷങ്ങള്‍ വരെയാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. 6000 രൂപ നിക്ഷേപിച്ചാല്‍ അഞ്ചുമാസം കൊണ്ട് ഇരട്ടിയായ 12,000 തിരിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. മലയാളികളില്‍നിന്ന് 500 കോടി തട്ടിപ്പുനടത്തിയെന്നാണ് പൊലിസ് കണക്കാക്കുന്നത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി നിക്ഷേപകരെ ചതിയില്‍പ്പെടുത്തിയിരുന്നത്. ഫോറക്‌സ് ട്രേഡിങ്, ഷെയര്‍മാര്‍ക്കറ്റ് എന്നിവയിലാണ് പണം നിക്ഷേപിക്കുകയെന്നാണ് കമ്പനി പറഞ്ഞിരുന്നത്. കൈ നിറയെ പണം കിട്ടുമെന്നു പ്രലോഭിപ്പിച്ചാണ് നിക്ഷേപകരെ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ശൃംഖലയില്‍ കണ്ണികളാക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലും മറ്റും കേന്ദ്രഓഫിസും കോയമ്പത്തൂരില്‍ റീജ്യനല്‍ ഓഫിസും ഉണ്ടെന്ന് അവകാശപ്പെട്ട് ഇത്തരത്തില്‍ പല കമ്പനികളും മണിചെയിന്‍ തട്ടിപ്പും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പും നിര്‍ബാധം തുടരുകയാണെന്ന് സുപ്രഭാതത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."