HOME
DETAILS

കേസുണ്ട്, പുസ്തകത്തിലില്ല

  
backup
September 29 2019 | 17:09 PM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2



കൊണ്ടോട്ടി: അഴിമതി കേസുകളില്‍ ഉള്‍പ്പെടെ നടപടികള്‍ക്ക് വിധേയരാകുന്ന തദ്ദേശ വകുപ്പ് ജീവനക്കാരുടെ കേസ് വിവരങ്ങള്‍ സേവന പുസ്തകത്തില്‍ യഥാസമയം രേഖപ്പെടുത്തുന്നതില്‍ അലംഭാവം. ഇതിനെ തുടര്‍ന്ന് കോടതിയില്‍ എത്തുന്ന കേസുകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനും പഞ്ചായത്ത് ഡയരക്ടര്‍ക്കും കഴിയാതെ കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയമാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരേ സ്വീകരിക്കുന്ന നടപടികളും ശിക്ഷകളും സംബന്ധിച്ച് സേവന പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തി സമയ ബന്ധിതമായി അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരസ്പര ധാരണയുണ്ടാക്കി പല കേസുകളും സമയത്തിന് സേവന പുസ്തകത്തില്‍ ചേര്‍ക്കാന്‍ മടിക്കുകയാണ്.
സര്‍ക്കാരില്‍നിന്നും പഞ്ചായത്ത് ഡയരക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസ് തുടങ്ങിയവയില്‍ നിന്നുമുണ്ടാകുന്ന സസ്‌പെന്‍ഷന്‍, ശിക്ഷാ നടപടികള്‍, ഗുണഭോക്താക്കളില്‍നിന്നും മറ്റും കൈക്കൂലി വാങ്ങിയ കേസുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ആണ് സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട ജീവനക്കാരുടെ സേവന പുസ്തകത്തില്‍ യഥാ സമയം രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇത് തുടര്‍ന്നുള്ള അവരുടെ സര്‍വിസിനെ ബാധിക്കുമെന്നതിനാല്‍ സേവന പുസ്തകത്തില്‍ ഇവ രേഖപ്പെടുത്താന്‍ സഹപ്രവര്‍ത്തകര്‍ കാലതാമസം വരുത്തുന്നതായാണ് കണ്ടെത്തിയത്. ഇത്തരം കേസുകള്‍ കോടതിയിലെത്തുമ്പോഴാണ് സേവന പുസ്തകത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങളില്ലെന്ന് കണ്ടെത്തുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെതിരേ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍ അടക്കമുള്ളവയുടെ വിവരങ്ങള്‍ സേവന പുസ്തകത്തില്‍ രേഖപ്പെടുത്തി, അവയുടെ പകര്‍പ്പ് അച്ചടക്ക നടപടി സ്വീകരിച്ച ഓഫിസിലേക്ക് അടിയന്തരമായി എത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടികളുണ്ടാകും. കേസുകളും, തുടരന്വേഷണത്തിന്റെ വിവരങ്ങളും സമയ ബന്ധിതമായി സര്‍ക്കാരിനെ അറിയിക്കുകയും വേണം.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ജീവനക്കാരന് കിട്ടാന്‍ അര്‍ഹതയുള്ള ഉപജീവനബത്തയും മറ്റ് ബത്തകളും സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തി നല്‍കണം. ഇത്തരത്തിലുള്ള കേസുകളില്‍ സര്‍ക്കാരും, പഞ്ചായത്ത് ഡയരക്ടര്‍മാരും കോടതിയലക്ഷ്യ നടപടിക്ക് വിധേയമായാല്‍ ഇതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരേയും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. നടപടിക്ക് വിധേയനാകുന്ന ഉദ്യോഗസ്ഥന്‍ എതിര്‍വാദ പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ ഇതില്‍ തദ്ദേശ ഡെപ്യൂട്ടി ഡയരക്ടറുടെ അഭിപ്രായ കുറിപ്പ് ഹാജരാക്കുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago