ശബരിമല മുന്നൊരുക്കം: ആവശ്യപ്പെട്ടത് 25 ലക്ഷം; അനുവദിച്ചത് 10 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വന്‍തോതില്‍ പണം ധൂര്‍ത്തടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ശബരിമല മണ്ഡല മകരവിളക്കുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അനുവദിച്ചത് പത്ത് ലക്ഷം രൂപ മാത്രം.
2019-20ലെ ശബരിമല മണ്ഡല മകരവിളക്കുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി ഓപ്പറേഷന് സെന്റുകളുടെ പ്രവര്‍ത്തനത്തിനായി 25 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളാണ് അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ദുരന്ത നിവാരണം സംവിധാനമൊരുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
കലക്ടറുടെ ശുപാര്‍ശ വിശദമായി പരിശോധിച്ച സര്‍ക്കാര്‍ ആവശ്യപ്പെട്ട തുകയില്‍ 15 ലക്ഷത്തിന്റെ കുറവു വരുത്തി അനുവദിക്കുകയായിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ചെലവഴിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്ലാന്‍ ഫണ്ടില്‍നിന്നും പണം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."