പഴമ്പാലക്കോട് സ്‌കൂളിനു മുന്നിലെ ഹമ്പ് അപകടക്കെണിയാവുന്നു
ആലത്തൂര്‍: പഴമ്പാലക്കോട് സ്‌കൂളിനു മുന്നിലെ ഹമ്പ് അപകടക്കെണിയാവുന്നു. സ്‌കൂളിന് മുന്‍വശത്തുള്ള ഈ ഹമ്പില്‍ അപകടങ്ങള്‍ പതിവായതോടെയാണ് ഹമ്പ് പൊളിക്കണമാറ്റുകയോ സൂചനാ ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യണമെന്ന് ആവശ്യമുയരുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ ഇരുചക്രവാഹനം അപകടത്തില്‍പെട്ടു. പുറികിലിരുന്ന സ്ത്രീ റോഡിലേക്ക് വീഴുകയും ചെയ്തു. ആ സമയം മറ്റു വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍അപകടം ഒഴിവായി.
സീബ്രാലൈന്‍ ഇല്ലാത്തതും സൂചനാ ബോര്‍ഡില്ലാത്തതുമാണ് അപകടം ക്ഷണിച്ചുവരുത്തന്നത്. സ്‌കൂളിന്റെ മുന്‍വശമായിട്ടുപോലും ബന്ധപെട്ട അധികാരികള്‍ ഈ വിഷയത്തില്‍ വേണ്ടത്ര പ്രധാന്യം കൊടുക്കുന്നില്ലെന്നാണ് പരാതി. രണ്ടുവര്‍ഷം മുന്‍പ് ഇവിടെ ബൈക്കില്‍നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും തീവ്രപരിചരണ വിഭാത്തില്‍ നീണ്ടകാലം ചികിത്സയിലായിരുന്ന സ്ത്രീ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."