ഞാര്‍ പറിച്ചുനടാന്‍ വെള്ളമില്ലാതെ കൂട്ടകടവിലെ കര്‍ഷകര്‍
പട്ടാമ്പി: ഏക്കറുകണക്കിന് പാകിയ ഞാര്‍ പറിച്ചുനടാന്‍ വെള്ളമില്ലാതെ കൂട്ടക്കടവിലെ കര്‍ഷകര്‍. ചെറുകിട ജലസേചന പദ്ധതിക്കടുത്തായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്ന കര്‍ഷകരുടെ ആവശ്യം ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കരിയന്നൂര്‍, തെക്കേകുന്ന്, പരുതൂര്‍ പാടശേഖരങ്ങളിലെ 420 ഏക്കറിലെ രണ്ടാംവിള നെല്‍കൃഷി വെള്ളമില്ലെങ്കില്‍ ഉണങ്ങുമെന്ന ആശങ്കയുമുണ്ട്.
അതെ സമയം ഇവിടെ 40 കുതിരശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച റോഡരികിലുള്ള 100 കെ.വി എ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി 160ന്റെ വച്ചിരുന്നു. എന്നാല്‍ 50 കുതിരശക്തിയുള്ള മോട്ടോര്‍കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി കിട്ടാന്‍ പ്രയാസമാണ്. പ്പ് പ്രദ്ധതിപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി വൈദ്യുത വകുശമിക്കുന്നുണ്ടെങ്കിലും ട്രാന്‍സ്‌ഫോര്‍മര്‍ ജലസേചന പദ്ധതിയുടെ ഒരു കിലോമീറ്റര്‍ അകലെയാണന്നതിനാല്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കുന്നുമില്ല.
അതുകൊണ്ട് തന്നെ പദ്ധതിക്കടുത്ത് ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാന്‍ വൈദ്യുതി ബോര്‍ഡിന് ചെറുകിട ജലസേചന വകുപ്പ് അപേക്ഷയും ഡെപ്പോസിറ്റും നല്‍കേണ്ടി വരുമെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ ഏഴ് ലക്ഷം രൂപ ചെലവ് വരുമെന്ന് പാടശേഖരസമിതി സെക്രട്ടറി അച്യുതന്‍കുട്ടി പറഞ്ഞു. അതിനാല്‍ തന്നെ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ കര്‍ഷകരുടെ പ്രയാസത്തിന് അറുതിവരുത്താനുള്ള പരിഹാര നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."