സാഹസിക ടൂറിസം: സുരക്ഷിതത്വത്തിന് നടപടി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സാഹസിക ടൂറിസം മേഖലയില്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും അതേസമയം ആവേശം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലാദ്യമായി ടൂറിസം ഉല്‍പ്പന്നത്തില്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ (ബിസ്) ലഭ്യമാക്കാന്‍ കേരള ടൂറിസം നടപടി തുടങ്ങി.
ഇതനുസരിച്ച് സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങളും സുരക്ഷിതത്വം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കുകയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം നടത്തണമെങ്കില്‍ സംസ്ഥാന ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാരെയും ജീവനക്കാരെയും സ്ഥാപനങ്ങളില്‍ നിയമിക്കണം.
അഡ്വഞ്ചര്‍ ടൂറിസത്തിനു വേണ്ടി കേരള ടൂറിസവും ബിസും ചേര്‍ന്ന് സുരക്ഷിതത്വത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും ഉടന്‍ പുറപ്പെടുവിക്കും. രജിസ്‌ട്രേഷന്‍ സംവിധാനത്തിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇത് ഒക്ടോബറില്‍ നിലവില്‍വരും. 'ടൂറിസം പഠനത്തിലെ ആഗോള പ്രവണതകള്‍' വിഷയത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."