പെരുന്നാള്‍ അവധി: കൂടുതല്‍ വിമാന സര്‍വീസ് വേണമെന്ന ആവശ്യം ശക്തം
ജിദ്ദ: കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രവാസികളുടെ ഒഴുക്ക് വര്‍ധിച്ചതിനാല്‍ കോഴിക്കോട് - മുംബൈ റൂട്ടില്‍ കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സഊദി പ്രവാസികളില്‍ അധികവും മലബാറില്‍ നിന്നുള്ളവരാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ സഊദിയില്‍ നിന്നുള്ള പ്രവാസികള്‍ മുംബൈ വഴിയും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുമാണ് നാട്ടിലേക്ക് പോകുന്നത്.
എന്നാല്‍, ഗള്‍ഫിലെ പുതിയ സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന് ടിക്കറ്റെടുത്തവര്‍ അത് ക്യാന്‍സല്‍ ചെയ്തു മുംബൈ വഴി പോകേണ്ട അവസ്ഥയാണുള്ളത്. ഇക്കാരണത്താല്‍ ഇനിയുള്ള ദിവസങ്ങളില്‍ മുംബൈ - കോഴിക്കോട് റൂട്ടില്‍ തിരക്ക് വര്‍ധിക്കും. നിലവില്‍ ഉച്ചക്ക് ശേഷം കോഴിക്കോട് - മുംബൈ റൂട്ടില്‍ വിമാന സര്‍വീസ് ഇല്ലാത്തതു പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടു ഉണ്ടാക്കുന്നുണ്ട്. മുംബയില്‍ നിന്ന് മിക്ക ഗള്‍ഫ് വിമാനങ്ങളും വൈകീട്ടാണ് പുറപ്പെടുന്നത്. ഇതിനാല്‍, കോഴിക്കോട് - മുംബൈ റൂട്ടില്‍ കൂടുതല്‍ വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്നാണ് പ്രവാസി യാത്രക്കാരുടെ ആവശ്യം.
അതേ സമയം പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ കഴുത്തറപ്പ് തുടങ്ങി. പെരുന്നാളിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇരട്ടി നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."