HOME
DETAILS

  
backup
November 06 2018 | 07:11 AM

649033-2

ബ്ലാക്‌മെയില്‍ ചെയ്ത് പണം
തട്ടിപ്പ്; ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: ഫര്‍ണിച്ചര്‍ വ്യാപാരിയെ ബ്ലാക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിക്കു പിന്നാലെ മുഖ്യപ്രതിയുടെ സുഹൃത്തിനെ പൊലിസ് അറസ്റ്റു ചെയ്തു.
തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ആഷിഖിനെ (34)യാണ് കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ഇന്നോവ കാറും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
തച്ചങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയും ബോവിക്കാനം സ്വദേശിയുമായ ഫൈസലിനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്‌നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ (32)യെ പൊലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യപ്രതി അബ്ദുല്‍ കലാമിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി ഒളിത്താവളങ്ങള്‍ മാറ്റി പൊലിസ് വലയില്‍ നിന്നും രക്ഷപ്പെടുകയാണ്.
ഇതിനിടെയാണ് നുള്ളിപ്പാടിയില്‍ വച്ച് കൂട്ടുപ്രതി ആഷിഖിനെ പൊലിസ് അറസ്റ്റു ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് നസീമ ഉള്‍പ്പെടെ നാലുപേര്‍ക്കേതിരെയാണ് കേസ്. അറസ്റ്റിലായ ആഷിഖ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് മൈല്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തി വരുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പൊലിസ് പറഞ്ഞു.
കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുന്ന തട്ടിപ്പും സംഘം നടത്തിവരുന്നതായി പൊലിസ് വ്യക്തമാക്കി. ആഷിഖില്‍ നിന്നു പിടിച്ചെടുത്ത ഇന്നോവ കാര്‍ എട്ടുമാസം മുമ്പ് എറണാകുളത്തുനിന്നും കാണാതായതാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതി കലാം അറസ്റ്റിലായാല്‍ മാത്രമേ സംഘത്തിന്റെ കൂടുതല്‍ തട്ടിപ്പുവിവരങ്ങള്‍ പുറത്തുവരൂയുള്ളുവെന്നാണ് പൊലിസ് പറയുന്നത്. കലാമിനെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 24ന് രാവിലെ 11.30 ഓടെയാണ് നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഫൈസലിനെ സംഘം നഗ്‌ന വീഡിയോയും ചിത്രവുമെടുത്ത് ക്രൂരമായി അക്രമിക്കുകയും പിന്നീട് ഫോട്ടോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 32,000 രൂപയും ഫോണും കാറും സംഘം തട്ടിയെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago