അമേരിക്കന്‍ ട്രഷറിയുടെ 126.8 ബില്യണ്‍ ഡോളറിന്റെ ബോണ്ടുകള്‍ സഊദി വാങ്ങി
റിയാദ്: അമേരിക്കന്‍ ട്രഷറിയുടെ 126.8 ബില്യണ്‍ ഡോളറിന്റെ ബോണ്ടുകള്‍ സഊദി വാങ്ങിയാതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ബോണ്ടുകള്‍ വാങ്ങിയതോടെ സഊദിയുടെ സാമ്പത്തിക രംഗത്തു കുതിച്ചു ചാട്ടം തന്നെ ഉണ്ടായതായും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. അന്താരാഷ്ട്ര വിപണിയില്‍ സഊദിയുടെ സാമ്പത്തികനില ഭദ്രമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ് കൂടിയായി വിദേശ ബോണ്ടിലെ നിക്ഷേപം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ അന്താരാഷ്ട്ര വിപണിയില്‍ ഇറക്കാന്‍ ആരംഭിച്ചത്. ആദ്യ ആറുമാസത്തിനകം തന്നെ സഊദി അറേബ്യ 89.4 ബില്യണ്‍ ഡോളര്‍ ബോണ്ടുകള്‍ വാങ്ങി. പിന്നീടാണ് 37.4 ബില്യണ്‍ ഡോളര്‍ വിലയുള്ള ബോണ്ടുകളും വാങ്ങിയത്. ഇതോടെ 126.8 ബില്യണ്‍ വിലയുള്ള ബോണ്ടുകളായി ഇതു ഉയര്‍ന്നു.
അമേരിക്കയുമായി കൂടുതല്‍ ബന്ധത്തിന് ശക്തി പകര്‍ന്നാണ് അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ സഊദി വാങ്ങിയത്. ഇതോടെ അമേരിക്കയുമായി രാഷ്ട്രീയ , സാമ്പത്തിക സൗഹൃദത്തിന് പുറമെ സാമ്പത്തിക രംഗത്തും പുതിയ ഏടുകള്‍ തുറക്കപ്പെട്ടതായാണ് കരുതുന്നത്. സഊദി വിഷന്‍ 2030 ന്റെ ഭാഗമായി അന്താരാഷ്ട്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സഊദിയുടെ പുതിയ സാമ്പത്തിക നീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."