നീലേശ്വരത്തെ ഗതാഗത പരിഷ്‌കാരം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
നീലേശ്വരം: നീലേശ്വരത്തെ നിലവിലുള്ള നഗരസഭ ബസ്റ്റാന്‍ഡ് പൊളിച്ച് നീക്കുന്നതിന്റെ ഭാഗമായി നടപിലാക്കിയ താല്‍കാലിക ഗതാഗത പരിഷ്‌കാരം ദിവസം കഴിയുന്തോറും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പരിഷ്‌കാരത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയത്.
സൂചന ബോര്‍ഡുകളോ ബസ് ഷെല്‍ട്ടറുകളോ സ്ഥാപിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളിലായി ബസുകള്‍ നിര്‍ത്തുന്നത് യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടുന്ന അവസ്ഥയാണ്. പൊളിച്ച് മാറ്റുന്ന കെട്ടിടത്തിന്റെ കീഴിലാണ് മലയോരത്തേക്കുള്ള ബസുകള്‍ കാത്ത് യാത്രക്കാര്‍ നില്‍ക്കുന്നത്. ഇത് അപകട ഭീഷണിയുയര്‍ത്തുന്നു. നിലവില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ബസ് സ്റ്റോപ്പ് സ്റ്റാന്‍ഡിന് ഉള്ളില്ലായി സ്ഥാപിച്ചാല്‍ രാജാറോഡിലെ ഗതാഗത സ്തംഭനത്തിന് പരിഹാരമാകുമെന്നാണ് സമീപത്തെ വി.എസ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നത്. മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ രാജാറോഡ് വരെ രാവിലെ മുതല്‍ വൈകിട്ട് വരെ ഗതാഗതകുരുക്കിലാണ്. സമീപത്തെ രണ്ട് ആശുപത്രികളില്‍ നിന്നുള്ള ആംബുലന്‍സുകള്‍, സ്‌കൂള്‍,കോളജ് ബസുകളും ഗതാഗതകുരുക്കില്‍പ്പെടുന്നതും പതിവാണ്. നിലവില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരത്തിന് മാറ്റം വരുത്തണമെന്നാണ് നഗരത്തിലെ ഡ്രൈവര്‍മാര്‍ പറയുന്നത്. അതിനിടെ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്ന പ്രവൃത്തി മന്ദഗതിയിലാണെന്ന ആക്ഷേപവും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."