ഹയര്‍ സെക്കന്‍ഡറി തുല്യത: 1340 പേര്‍ പരീക്ഷയെഴുതി
കൊച്ചി: സാക്ഷരതാമിഷന്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് ജില്ലയില്‍ 1340 പേര്‍ പങ്കാളികളായി. 17 പരീക്ഷാകേന്ദ്രങ്ങളാണ് ജില്ലയില്‍ ഉള്ളത്.
കൊമേഴ്‌സ് വിഭാഗത്തില്‍ 467 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 873 പേരും പരീക്ഷയെഴുതി. പരീക്ഷ ബുധനാഴ്ച അവസാനിക്കും. എറണാകുളം ഗവര്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത്.
152 പേര്‍. ഏറ്റവും കുറവ് പഠിതാക്കള്‍ പരീക്ഷയെഴുതിയത് എസ്.എന്‍.എം.എച്ച്.എസ്.എസ്. മൂത്തകുന്നത്താണ്. 51 പേര്‍.
പ്രായമായവര്‍ക്കായുള്ള ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സിന്റെ ആദ്യബാച്ചിന്റെ പരീക്ഷയാണിത്. രണ്ടാമത് ബാച്ചിലേക്കുള്ള ക്ലാസ് ഈ മാസം 14 ന് ആരംഭിക്കും. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണുള്ളത്.
ഞായറാഴ്ചകളില്‍ ജില്ലയിലെ തെരഞ്ഞെടുത്ത ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് സമ്പര്‍ക്കപഠനക്ലാസ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സാക്ഷരതാ പ്രേരക്മാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."