ഡോക്ടര്‍മാരില്ല: ജനം ദുരിതത്തില്‍
ഗൂഡല്ലൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ഗൂഡല്ലൂര്‍ താലൂക്കിലെ മസിനഗുഡിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ദുരിതമാകുന്നു.
പഞ്ചായത്തിലെ ആനക്കട്ടി, സിഗൂര്‍, മാവനള്ള, വാഴത്തോട്ടം, പൊക്കാപുരം, മായാര്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ ചികിത്സക്കായി മസിനഗുഡി പ്രഥമികാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
മൂന്ന് ഡോക്ടര്‍മാരും പത്ത് ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്.
ഇതില്‍ രണ്ട് ഡോക്ടര്‍മാര്‍ സ്ഥലംമാറി പോകുകയും ഒരാള്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെയാണ് രോഗികള്‍ വലഞ്ഞത്. കാലവര്‍ഷം ആരംഭിച്ചതോടെ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത്.
സാധാരണക്കാര്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."